ഷിക്കാഗോ മലയാളീ അസോസിയേഷൻ  നാളെ ( സെപ്‌റ്റംബർ  2 ) ശനി ആഴ്ച നടത്തുന്ന ഓണാഘോഷങ്ങളിൽ  ഇല്ലിനോയി 8 ഡിസ്‌ട്രിക്‌ട്  കോൺഗ്രെസ്സ്മാൻ രാജാ കൃഷ്ണമൂർത്തിയും പങ്കെടുക്കുമെന്ന് പ്രസിഡന്റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു.

ഷിക്കാഗോ യിലെ താഫ്ട് ഹൈ സ്കൂളിൽ  വൈകുന്നേരം 4 മുതൽ 6 മണി വരെ വരെ നടക്കുന്ന ഓണ സദ്യ യെത്തുടർന്നു  താല പൊലിയുടെയും  വാദ്യ ഘോഷങ്ങളുടെയും അകമ്പടിയോടെയുള്ള  ഘോഷയാത്ര നടക്കും  തുടർന്ന് കൃത്യം 6 20 നു സാംസ്‌കാരിക സമ്മേളനം ആരംഭിക്കും . പ്രസിഡന്റ് രഞ്ജൻ അബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മുൻ കേന്ദ്ര മന്ത്രി കൊടിക്കുന്നിൽ സുരേഷ് എം പി സമ്മേളനം ഉത്ഘാടനം ചെയ്യും. കോൺഗ്രെസ്സ്മാൻ രാജാ കൃഷ്ണമൂർത്തി വിശിഷ്ടാതിഥി ആയി പങ്കെടുക്കും. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാന RVP  ഫ്രാൻസിസ് കിഴക്കേക്കുറ്റ്‌ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും . വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം, ഷാന എബ്രഹാം വിരുത്തികുളങ്ങരക്ക്  സമ്മാനിക്കും. ഷിക്കാഗോ മലയാളീ അസോസിയേഷൻ കഴിഞ്ഞ മാസങ്ങളിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കും കലാമേളയിൽ കല പ്രതിഭ, കലാ തിലകം സ്ഥാനങ്ങൾ നേടിയവർക്കും  ട്രോഫികൾ സമ്മാനിക്കും.  തുടർന്ന് ഷിക്കാഗോയിലെ വിവിധ ഡാൻസ് സ്കൂളുകളും  കലാമേളയിൽ ഒന്നാം സ്ഥാനം നേടിയ ടീമുകളും  മൂന്നു മണിക്കൂർ നീളുന്ന  കലാ സദ്യ യിൽ ഉന്നത നിലവാരം പുലർത്തുന്ന പരിപാടികൾ അവതരിപ്പിക്കും . സിബിൾ  ഫിലിപ്പ് , സിമി ജെസ്റ്റോ ജോസഫ് എന്നിവർ കല സദ്യ യുടെ അവതാരകരായിരിക്കും.

ചടങ്ങുകൾക്ക് ഫിലിപ്പ് പുത്തൻപുരയിൽ, ജോൺസൻ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്, ഷാബുമാത്യു തുടങ്ങിയവർ നേതൃത്വം നൽകും.  പതിവ് പോലെ ഈ പരിപാടിയും സമയത്തു തന്നെ തുടങ്ങുമെന്നതിനാൽ എല്ലാവരും നാലു മണിക്ക് തന്നെ ഓണ സദ്യ ഉണ്ണുവാൻ എത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. തുടർന്ന് മാവേലിയോടൊപ്പം കുടുംബ ഫോട്ടോ എടുക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഓണാഘോഷങ്ങളുടെ വിജയത്തിനായി, അച്ചന്കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ ,  ജേക്കബ് മാത്യു പുറയംപള്ളി, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, മനു നൈനാൻ, മത്തിയാസ് പുല്ലാപ്പള്ളിൽ ,ഷിബു മുളയാനിക്കുന്നേൽ, സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കെട്ട് , സക്കറിയ ചേലക്കൽ, ടോമി അമ്പേനാട്ട്, ബിജി സി മാണി എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റകൾ അഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.

സമത്വത്തിന്റെയും  സ്വാതന്ത്ര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും  ഗതകാല സ്മരണകൾ പുനർജനിക്കുന്ന നിമിഷങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുവാൻ ഷിക്കാഗോ  മലയാളീ അസോസിയേഷൻ ഓണാഘോഷങ്ങളിലേക്കു എല്ലാവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here