ഡാളസ്: മലങ്കര സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്കും, സിനഡ് സെക്രട്ടറി അഭിവന്ദ്യ യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ് തിരുമേനിക്കും ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി.

സൗത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സില്‍ സെക്രട്ടറി റവ.ഫാ. ഫിലിപ്പ് ഏബ്രഹാം, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. സി.ജി തോമസ്, റവ.ഫാ. ഫിലിപ്പ് ശങ്കരത്തില്‍, റവ.ഫാ. മാത്യു അലക്‌സാണ്ടര്‍, റവ.ഫാ. ക്രിസ്റ്റഫര്‍ മാത്യു, കൗണ്‍സില്‍ മെമ്പര്‍ റോയി തോമസ് എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്കി.

സെപ്റ്റംബര്‍ രണ്ടിനു നടക്കുന്ന ഭദ്രാസന മീറ്റിംഗില്‍ പങ്കെടുക്കുന്നതിനാണ് പരിശുദ്ധ ബാവാ തിരുമേനി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here