മനാമ: സൗദിയിൽ ജോലി ചെയ്യുന്ന മലയാളിയെ ബഹ്‌റൈനില്‍ ആത്ഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
കൊല്ലം അഞ്ചല്‍ സ്വദേശി രാജേഷ് രാമചന്ദ്രനെ(36)യാണ് കഴിഞ്ഞ ദിവസം മനാമയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സഊദിയില്‍നിന്ന് തൊഴിലുടമയായ സഊദി സ്വദേശിയോടൊപ്പം ബുധനാഴ്ചയാണ് ബഹ്‌റൈനിലെത്തിയതെന്നറിയുന്നു. മിക്ക ആഴ്ചകളിലും ഇവര്‍ റോഡ്മാര്‍ഗം ബഹ്‌റൈനില്‍ എത്താറുണ്ട്.

പതിവ് പോലെ രണ്ടു ദിവസം മുമ്പ് തൊഴിലുടമയെ ബഹ്‌റൈനിലെ ഡിപ്ലോമാറ്റ് ടവേഴ്‌സില്‍ ഇറക്കിയശേഷം രാജേഷ് സ്ഥിരമായി താമസിക്കുന്ന ഡ്രൈവേഴ്‌സ് അക്കമഡേഷനിലേക്ക് പോയതാണ്. പിന്നീട് കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണകാരണം അറിവായിട്ടില്ല. ഭാര്യ അഖില സഊദിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. രണ്ടു വയസ്സുള്ള അഖില്‍ ഏകമകനാണ്. മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

LEAVE A REPLY

Please enter your comment!
Please enter your name here