ഫിലഡല്‍ഫിയ: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോയില്‍ നടക്കുന്ന ഫൊക്കാനാ അന്തര്‍ ദേശീയ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികള്‍ക്ക് അവധിക്കാലം കൂടി മനോഹരമായി ആഘോഷിക്കത്തക്ക തരത്തില്‍ ഉല്ലാസകരമായും ,പ്രചോദനപരമായും മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്നത് മലയാളികളുടെ മനസ്സറിഞ്ഞ ഫൊക്കാന ആണ് .ചിക്കാഗോ,കാനഡാ കണ്‍വന്‍ഷനുകള്‍ അതാണ് സൂചിപ്പിച്ചത് .ഈ കണ്‍ വന്‍ഷനുകളെക്കാള്‍ ഒരു പടി കൂടി മികച്ചു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ ആയിരിക്കും ഫിലാഡല്‍ഫിയയില്‍ അരങ്ങേറുക.

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ,ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,തുടങ്ങി രാഷ്ട്രീയ പ്രമുഖരും,കലാ സാംസ്കാരിക സാഹിത്യ മേഖലകളിലെ നിരവധി പ്രശസ്തരും സാന്നിധ്യം കൊണ്ട് സന്തോഷകരമാക്കുന്ന കണ്‍വന്‍ഷന്‍ ആയിരിക്കും ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍. ഫിലാഡല്‍ഫിയയില്‍ നിന്ന് അരമണിക്കൂര്‍ മാത്രം ദൂരമുള്ള റാഡിസണ്‍ ഹോട്ടലില്‍ 475 റൂമുകളാണുള്ളത്. കൂടുതല്‍ ആളുകള്‍ വന്നാല്‍ സമീപ ഹോട്ടലുകളും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും.വിശാലമായ കണ്‍വെന്‍ഷന്‍ സെന്ററും 14 ഹോട്ടലുകളും കാസിനോയും അടങ്ങുന്ന റാഡിസണ്‍ ഹോട്ടലിലേക്ക് വണ്ടര്‍ലാന്റില്‍ നിന്നും ലങ്കാസ്റ്റാറിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് തീയേറ്ററില്‍ നിന്നും 30 മിനിറ്റ് മാത്രം ദൂരമേയുള്ളു. എല്ലാം കൊണ്ടും കണ്‍ വന്‍ഷനു വരുന്ന ആളുകള്‍ക്ക് തീര്‍ത്തും ആസ്വാദ്യകരമായ സ്ഥലം തന്നെയാണ് വാലി ഫോര്‍ജ് ഹോട്ടല്‍ .

അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ മണി മുഴങ്ങിയ ഫിലാഡല്‍ഫിയയില്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനാ ബോധത്തിന് പുതിയ ദിശാബോധം നല്‍കിയ ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമ്പോള്‍ പ്രതിനിധികള്‍ക്ക് ഏറ്റവും ഗുണപ്രദമായ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യവും ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റിക്കുണ്ട് .ഫൊക്കാനാ കടന്നു വന്ന വഴികള്‍ എളുപ്പത്തില്‍ കയറി വരാന്‍ പറ്റുന്നവ ആയിരുന്നില്ല.അതുകൊണ്ടു ഫൊക്കാനയ്ക്കു മലയാളി മനസ്സില്‍ ഉള്ള സ്ഥാനം മറ്റൊരു പ്രവാസി സംഘടനയ്ക്കും ലഭിച്ചിട്ടില്ല.മറ്റു നസംഘടനകളില്‍ നിന്നും ഫൊക്കാനയെ വ്യത്യസ്തമാക്കുന്നത് ഈ സംഘടനാ ബോധമാണ്.

ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നടന്ന ചിക്കാഗോ,കാനഡാ കണ്‍ വന്‍ഷനുകളില്‍ നിന്നും ഒരു പടികൂടി മുന്നിട്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ നടത്തുവാന്‍ എല്ലാ അമേരിക്കന്‍ മലയാളികളുടെയും സഹായ,സഹകരണം ഉണ്ടാകണമെന്നും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here