കൊച്ചി: ടൊറന്‍േറായിലെ പ്രമുഖ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ ബ്ലൂസഫയര്‍ ടൊറന്റോയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന Tisfa – Torondo International South Asian Filim Award 2018 അവാര്‍ഡ് ജേതാക്കളെ ജൂണ്‍ 16 ശനിയാഴ്ച എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കുന്നു.

സൗത്ത് ഏഷ്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയും നോമിനേഷന്‍ കാറ്റഗറിയുടേയും എല്ലാ മാനദണ്ഡങ്ങളും നോക്കി ഇന്റര്‍നാഷണല്‍ തലത്തില്‍ ടൊറന്റോയില്‍ വെച്ച് ഒരു അവാര്‍ഡ് നിശ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ മെയ് പതിനഞ്ചു വരെ 45 ദിവസം നീണ്ടു നിന്ന ഓണ്‍ലൈന്‍ വോട്ടിംഗില്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള സിനിമാ പ്രേക്ഷകര്‍ ഒരുപോലെ പങ്കെടുക്കുകയും മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി.

മലയാളത്തില്‍ പതിനഞ്ച് കാറ്റഗറിയും തമിഴില്‍ നിന്നും ഒന്‍പത് കാറ്റഗറിയുമാണ് അവാര്‍ഡിനായി ഇത്തവണ പരിഗണിച്ചിരിക്കുന്നത്. ഓരോ കാറ്റഗറിയിലും മികച്ച രീതിയിലുള്ള വോട്ടിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത് .വോട്ടിംഗിനു് ശേഷം നടക്കുന്ന ജഡ്ജിംഗ് അസസ്‌മെന്റും കഴിഞ്ഞതിനു ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ടൊറന്റോയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇന്റെ ര്‍നാഷണല്‍ തലത്തില്‍ ഒരു വോട്ടിംഗ് സംബ്രദായത്തിലൂടെ മികച്ച പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്ന ഒരു അവാര്‍ഡ് നിശ നടക്കുവാന്‍ പോകുന്നത്.അവാര്‍ഡ് നിശയെ പറ്റിയുള്ള എല്ലാ വിവരങ്ങള്‍ക്കും ംംം. ശേളെമ. രമ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. tisfa സ്ഥാപക ചെയര്‍മാന്‍ അജീഷ് രാജേന്ദ്രന്‍ അറിയിച്ചതാണിത്

LEAVE A REPLY

Please enter your comment!
Please enter your name here