തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ‘നോട്ട’ ഇല്ല. എന്നാൽ, വോട്ടു രേഖപ്പെടുത്താതെ മടങ്ങാൻ അവസരം നൽകുന്ന ‘എൻഡ്’(END) ബട്ടൺ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ഉണ്ടാകും.
നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ ആരെയും താൽപര്യമില്ലെങ്കിൽ അതു രേഖപ്പെടുത്താനാണു നോട്ട (NOTA) ബട്ടൺ. തദ്ദേശതിര‍ഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടുചെയ്യാൻ താൽപര്യമില്ലെങ്കിൽ ആദ്യമേ എൻഡ് ബട്ടൺ അമർത്തി മടങ്ങാം. ഇഷ്ടമുള്ള സ്ഥാനാർഥിക്കു വോട്ടുചെയ്തശേഷം എൻഡ് ബട്ടൺ അമർത്താനും അവസരമുണ്ട്. വോട്ടർ എൻഡ് ബട്ടൺ അമർത്തിയില്ലെങ്കിൽ പോളിങ് ഉദ്യോഗസ്ഥൻ ബട്ടൺ അമർത്തി യന്ത്രം സജ്ജീകരിക്കണം.

ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എൻഡ് ബട്ടണുമാണുണ്ടാവുക. സ്ഥാനാർഥികൾ 15ൽ കൂടുതലുണ്ടെങ്കിൽ 2 ബാലറ്റ് യൂണിറ്റുകളുണ്ടാകുമെങ്കിലും എൻഡ് ബട്ടൺ ഒന്നാമത്തേതിലാകും.

മുനിസിപ്പാലിറ്റി, കോർപറേഷൻ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് യന്ത്രങ്ങളിൽ എൻഡ് ബട്ടൺ ഇല്ല. എന്നാൽ, വോട്ടർ കയ്യിൽ മഷി പുരട്ടിയ ശേഷം വോട്ടു ചെയ്യാതെ മടങ്ങിയാൽ അതു രേഖപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here