സിനിമ

പ്രഭാസിന്റെ ആദിപുരുഷ് 2022 ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും


രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ ആദിപുരുഷി’ന്റെ റിലീസ് തീയറി പ്രഖ്യാപിച്ചു. പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ത്രിഡി ചിത്രം 2022 ഓഗസ്റ്റ് 11 ന് പ്രദര്‍ശനത്തിന് എത്തും.

ഇതിഹാസ കഥാപാത്രമായി പ്രഭാസ് തിരശീലയിലെത്തുന്നത് കാണാനുള്ള ആവേശത്തിലാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍.

പ്രഭാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ആദിപുരുഷില്‍ രാവണനായി എത്തുന്നത് പ്രമുഖ ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്. ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും മൊഴിമാറ്റം നടത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ടി- സീരിയസ്, റെട്രൊഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

Related posts

ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്

editor

പുത്തൻ ലുക്കിൽ ജയ ജയഹേ പാടി മോഹൻലാൽ; വന്ദേ മാതരം ട്രെയിലര്‍ ശ്രദ്ധ നേടുന്നു

Kerala Times

നിങ്ങളുടെ ഒരു യെസ് ചിലപ്പോൾ ചരിത്രമാകും

Kerala Times

Leave a Comment