മനാമ: സൗദിയില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഹ്രസ്വ കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കും. 48 മണിക്കൂര്‍, 96 മണിക്കൂര്‍ കാലാവധിയുള്ള വിസകളാണ് അനുവദിക്കുക. കര, കടല്‍, വ്യോമ മാര്‍ഗ്ഗം സൗദി വഴി കടന്നു പോകുന്ന യാത്രക്കാര്‍ക്കാണ് ഈ സേവനം ലഭിക്കുകയെന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. 48 മണിക്കൂര്‍ വിസക്ക് 100 റിയാലും 96 മണിക്കൂറിന് 300 റിയാലുമാണ് ഫീസ്.

സൗദി വിമാന താവളങ്ങള്‍ വഴിയും തുറമുഖങ്ങള്‍ വഴിയും കോവിഡിന് മുന്‍പ് പ്രതിദിനം നൂറുകണക്കിന് ആളുകള്‍ കടന്നു പോയിരുന്നു. കണക്ഷന്‍ വിമാനങ്ങളിലുള്ളവര്‍ക്ക് മണിക്കൂറുകളോളം പുറത്തിറങ്ങാതെ ട്രാന്‍സിറ്റ് ഏരിയായില്‍ തന്നെ കഴിച്ചു കൂട്ടേണ്ടിവന്നു. ഇവര്‍ക്ക് ചെറിയ കാലാവധിയുള്ള വിസകള്‍ സഹായകമാകും. കൂടാതെ, രാജ്യത്തിന്റെ ടൂറിസം മേണഖലയില്‍ മുതല്‍കൂട്ടാകുമെന്നും ബന്ധപ്പെട്ടവര്‍ കണക്ക് കൂട്ടുന്നു.
സന്ദര്‍ശക, ട്രാന്‍സിറ്റ്, ഹജ്ജ് വിസകളില്‍ ഭേദഗതിവരുത്തിയാണ് പുതിയ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here