ഇന്ത്യ

മുൻ നിലപാടിൽ ഉറച്ച് രജനികാന്ത്, അമിത് ഷാ മടങ്ങിയത് ലക്ഷ്യം കാണാതെ?

ചെന്നൈ: തമിഴ്‌നാട് സന്ദർശനത്തിന് ശേഷം കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മടങ്ങി. സൂപ്പർസ്റ്റാർ രജനികാന്തിനെ ബിജെപിയിലെത്തിക്കലായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്ചയും നടത്തി. എന്നാൽ മുൻ രാഷ്ട്രീയ നിലപാടിൽ രജനികാന്ത് ഉറച്ചുനിൽക്കുകയാണെന്നും, അമിതാ ഷായുടെ പ്രധാന ലക്ഷ്യം നടപ്പായില്ലെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തമിഴ്‌നാട്ടിലെ ബിജെപി സ്വാധ്വീനം കൂട്ടുക എന്ന ലക്ഷ്യം കൂടി അമിത് ഷായുടെ യാത്രയ്ക്കുണ്ടായിരുന്നു. രജനീകാന്തുമായി ചർച്ച നടന്നെന്നും, കൃത്യമായ സമയത്ത് നല്ല പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.രജനികാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ അമിത് ഷാ പങ്കെടുത്തിരുന്നു.സഖ്യചർച്ചകൾ തനിക്ക് വിട്ടേക്കൂവെന്നും താഴേത്തട്ടിൽ പ്രചാരണത്തിൽ ശ്രദ്ധിക്കൂ എന്നും അദ്ദേഹം നേതാക്കളോട് പറയുകയും ചെയ്തിരുന്നു.

 

Related posts

മിന്നലേറ്റ്​ മരിച്ചവരുടെ എണ്ണം 116​ േലക്ക്; പരിക്കേറ്റവരും നിരവധി

Kerala Times

ഉറി ഭീകരാക്രമണം ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കര്‍ ഇ ത്വയ്ബ

admin

തലൈവിക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി (ചിത്രങ്ങൾ)

admin

Leave a Comment