ന്യൂഡൽഹി: പുതിയ പാർലമെന്റ്‌ മന്ദിരത്തിന്‌‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിസംബർ ആദ്യം തറക്കല്ലിടും. ഡിസംബർ പത്തിനാണ്‌ നിലവിൽ തീയതി ആലോചനയിലുള്ളത്‌‌. പ്രധാനമന്ത്രിയുടെ സൗകര്യാർഥമാകും തീയതി നിശ്ചയിക്കുക. 21 മാസംകൊണ്ട്‌ നിർമാണം പൂർത്തിയാക്കും. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി, അംബേദ്‌കർ തുടങ്ങി അഞ്ച്‌ പ്രതിമ താൽക്കാലികമായി മാറ്റും. നിർമാണം പൂർത്തിയായശേഷം അനുയോജ്യമായ ഇടത്ത്‌ സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.

നിലവിലെ പാർലമെന്റിനോടുചേർന്ന്‌ തന്നെയാണ്‌ പുതിയ മന്ദിരം നിർമിക്കുന്നത്‌. പതിയ കെട്ടിടത്തിൽ എല്ലാ എംപിമാർക്കും സ്വന്തമായി ഓഫീസ്‌ ഉണ്ടാകും. പേപ്പർ രഹിതമാകുന്നതിന്റെ ഭാഗമായി ഡിജിറ്റലൈസേഷനും നടപ്പാക്കും. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം വിളിച്ചോതുന്ന ഭരണഘടന ഹാൾ, വായനശാല തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.
‌ 861.90 കോടിയുടെ‌ പദ്ധതിയുടെ നിർമാണച്ചുമതല ടാറ്റയ്‌ക്കാണ്

LEAVE A REPLY

Please enter your comment!
Please enter your name here