ജനപ്രിയ ഇന്‍സ്റ്റന്റ് മെസെഞ്ചര്‍ ആപ്പായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തു കൂടി ചുവടുവയ്ക്കുന്നു. യൂനിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ) സംവിധാനത്തിലാണ് വാട്‌സ്ആപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റിന്റെ മറ്റു സംവിധാനങ്ങളും വാട്‌സ്ആപ്പ് ഒരു കൈ നോക്കുമെന്നാണ് അറിയുന്നത്.

വാട്‌സ്ആപ്പിനെ സംബന്ധിച്ചോളം ഇന്ത്യ പ്രധാനപ്പെട്ടൊരു രാജ്യമാണ്. ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതിയ്ക്ക് തങ്ങളുടെ പങ്കാളിത്തം ആവശ്യമാണെന്ന് മനസ്സിലാക്കുന്നുവെന്ന് വാട്‌സ്ആപ്പ് വക്താവ് പറഞ്ഞു.

കഴിഞ്ഞമാസത്തെ സന്ദര്‍ശനത്തിനിടെ വാട്‌സ്ആപ്പ് മേധാവി ബ്രയാണ്‍ ആക്ടന്‍ ഇന്ത്യയില്‍ തുടങ്ങാനിരിക്കുന്ന പുതിയ പദ്ധതിയെപ്പറ്റി സൂചന നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here