കൊച്ചി : പുതുച്ചേരിയില്‍ റജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പതിനഞ്ച് ദിവസത്തിനകം നികുതി അടച്ചില്ലങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്ന് കാട്ടി മോട്ടോര്‍ വാഹനവകുപ്പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. കേസെടുക്കാനായി ക്രൈംബ്രാഞ്ചിന് വിവരങ്ങള്‍ കൈമാറുമെന്ന് ഗതാഗത കമ്മീഷ്ണര്‍ കെ. പത്മകുമാര്‍ പറഞ്ഞു.

പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച വാഹന ഉടമകള്‍ പിഴ അടച്ചാല്‍ കേസ് ഒഴിവാക്കി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തോളം കാത്തിരിന്നിട്ടും എണ്‍പത് ഉടമകള്‍ മാത്രമാണ് നികുതി അടയ്ക്കാന്‍ തയാറായത്. 2200ലേറെ വാഹനങ്ങള്‍ പിഴ അടക്കാന്‍ തയാറായില്ല. ഇവര്‍ക്കെതിരെ നടപടി ശക്തമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here