മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയന്റുവരെയാണ് കൂട്ടിയത്. എസ്.ബി.ഐ നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മറ്റ് ബാങ്കുകളും വരും ദിവസങ്ങളില്‍ പലിശ ഉയര്‍ത്താനാണ് സാധ്യത.

പുതിയ പലിശ നിരക്ക് പ്രകാരം 7 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ന്റെ സ്ഥാനത്ത് 5.75 ശതമാനമാകും പലിശ. ഒരുവര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.40 ശതമാനമാണ് പലിശ. നിലവില്‍ ഇത് 6.25 ശതമാനമാണ്.

പണലഭ്യത കുറഞ്ഞതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here