തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയാറാക്കുമെന്ന് വ്യവസായ മന്ത്രി എ.സിമൊയ്തീന്‍. ഈ വിഭാഗത്തിലെ തകര്‍ച്ച നേരിടുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കരിമണല്‍ ഖനത്തിന് എല്ലാ വിഭാഗം ജനങ്ങളോടും ചര്‍ച്ച നടത്തി സമവായമുണ്ടാക്കുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

വാണിജ്യ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വാണിജ്യ മിഷന്‍ ആരംഭിക്കും. സുപ്രിം കോടതിയുടെയടക്കം വിധികളെ തുടര്‍ന്ന് ഖനമേഖലനേരിടുന്ന പ്രശ്‌നം പരിഹരിക്കും. ചെറുകിട ക്വാറികള്‍ തുറക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ ചെയര്‍മാനായി ജില്ലാതല പരിസ്ഥതി ആഘാത കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here