കലിഫോർണിയ : സൗജന്യ സേവനങ്ങൾ പരിമിതപ്പെടുത്തുന്നതും രണ്ടുവർഷത്തോളം നിർജീവമായ അക്കൗണ്ടുകൾ നീക്കുന്നതും ഉൾപ്പെടെ‌ മാറ്റങ്ങളുമായി ഗൂഗിൾ. 2021 ജൂൺ ഒന്നിന്‌ നിലവിൽ വരും‌. സൗജന്യ സ്‌റ്റോറേജിന്‌ പരിധിയുണ്ടാകും. കൂടുതൽ സ്‌റ്റോറേജ്‌ വേണമെങ്കിൽ പണം‌ കൊടുക്കണം.

ഉപയോക്താവിന്‌ നിലവിൽ കമ്പനി 15 ജി ബി ക്ലൗഡ് സ്റ്റോറേജ് സ്‌പെയ്‌സ് സൗജന്യമായി നൽകുന്നു‌. ജൂൺ ഒന്നുമുതൽ ഗൂഗിൾ ഫോട്ടോസിൽ സേവ്‌ ചെയ്യുന്ന ചിത്രങ്ങളും ഈ 15 ജിബിയിലേക്കാണ്‌ വരിക. ജി മെയിൽ, ഡ്രൈവ്‌, ഡോക്സ്‌ തുടങ്ങിയ സേവനങ്ങളിൽനിന്നുള്ള ഫയലുകളും ഇവിടെത്തും. 100 കോടിയിലേറെ ഉപയോക്താക്കൾ ഗൂഗിളിന്റെ മെയിൽ, ഡ്രൈവ്‌, ഫോട്ടോസ്‌ എന്നിവയിലേക്കുമാത്രം പ്രതിദിനം 45 ലക്ഷം ജിബി ഉള്ളടക്കം അപ്‌ലോഡ്‌ ചെയ്യുന്നതിനാലാണ്‌ മാറ്റം. ഇതോടെ പണം നൽകി കൂടുതൽ ഇടം വാങ്ങണം. ഗൂഗിൾ വൺ പദ്ധതിപ്രകാരം വിവിധ പാക്കേജുകളിൽ സ്‌റ്റോറേജ്‌ സ്‌പെയ്‌സ്‌ വാടകയ്‌ക്ക്‌ എടുക്കാം.

ജൂൺ ഒന്നുവരെ സേവ്‌ ചെയ്യുന്ന ഫയലുകൾ നീക്കില്ല. നിർജീവ അക്കൗണ്ട്‌ നീക്കംചെയ്യുംമുമ്പ്‌ ഉപയോക്താവിന്‌ മുന്നറിയിപ്പ്‌ നൽകും‌. സൗജന്യ സ്‌റ്റോറേജിൽ എത്ര ബാക്കിയുണ്ടെന്ന അറിയിപ്പും നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here