ന്യൂയോർക് :കൈരളി ടിവിയും കേരളസെന്ററും സംയുകതമായി സംഘടിപ്പിച്ച കേരള ഇലക്ഷൻ ഡിബേറ്റ് വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളുടെ സംവേദന സെമിനാറായി മാറുകയായിരുന്നു .ജനാധി പത്യ വിശ്വാസികളുടെ ഒരു സംവാദത്തിനു അപ്പുറത്തു കേരളത്തിൽ നടക്കുന്ന ഓരോ ചലനങ്ങളിലും രാഷ്ട്രീയമാകട്ടെ , വികസനമാകട്ടെ മറ്റു രാജ്യങ്ങളിൽ ഉള്ള പ്രവാസികളേക്കാൾ അഭ്പ്രായത്തിലും ഇടപെടലിലും ഒരു പടി മുന്നിലാണ് അമേരിക്കൻ മലയാളികൾ എന്ന് വിളിച്ചോതുന്ന ഡിബേറ്റ്‌ ആയിരുന്നു നടന്നത് . 
 
 
കോവിഡിന് അല്പം ശമനം ഉണ്ടായിട്ടും അമേരിക്കയിൽ സൂമിൽ അല്ലാതെ നേരിട്ടുള്ള ഈ ഡിബേറ്റിൽ കൈരളി ടിവിയുടെ അമേരിക്കയിലെ  പ്രതിനിധി ജോസ് കാടാപുറം മോഡറേറ്ററായ ഈ ഡിബേറ്റിൽ കേരള സെന്റർ പ്രസിഡണ്ട്  അലക്സ് കാവുംപറുത്ത്  പാനലിസ്റ്റുകൾക്കും, പങ്കെടുത്തവർക്കും സ്വാഗതം പറഞ്ഞു.
 
 
 കേരളസെന്ററും കൈരളിടിവിയും കൂടി ഇതിനോടകം അഞ്ചോളം വിവിധ എലെക്ഷൻ ഡിബേറ്റുകൾ കേരളവ്‌സെന്ററിൽ സംഘടിപ്പിച്ചു ജാതി മത , രാഷ്ട്രീയ വ്യത്യസമില്ലാതെ എല്ലാവർക്കും എത്തിച്ചേരാൻ പറ്റിയ ഒരിടം കേരളം സെന്റര്‍ മാത്രമെന്ന് അലക്‌സ് സ്വാഗത പ്രസംഗത്തിനിടെ പറയുകയുണ്ടായി. കേരളത്തിലെ 15 മത് നിയമസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന 2021 ലെ ഇലക്ഷൻ  ഭരണ തുടർച്ച ഉറപ്പാണെന്ന് കേരള കോൺഗ്രസ് (എം)നെ പ്രധിനിധികരിച്ചു എത്തിയ ജോൺ സി വര്ഗീസ്പറഞ്ഞു. മാത്രമല്ല പിണറായി സർക്കാരിനെ നിരന്തരം  വിമർശിക്കുന്ന  മാദ്ധ്യമങ്ങളുടെ സർവേയിലും ഭരണ തുടർച്ച ഉറപ്പാകുന്നതായി പറയുന്നു . 
 
കേരളത്തിലെ ന്യൂനപക്ഷ സമുദയങ്ങളിലെ ജനങ്ങൾക്കു ഈ സർക്കാർ ജീവ വായുവാണെന്നു സലിം പറഞ്ഞു ,എന്നാൽ സർവ്വേ ഒന്നും കാര്യമല്ല യൂ ഡി എഫ് മികച്ച ഭൂരിപക്ഷം  നേടുമെന്ന് കോൺഗ്രസ് പാർട്ടിക്കു വേണ്ടി സംസാരിച്ച ജോയി ഇട്ടൻ പറഞ്ഞു. മാത്രമല്ല ബിജെപി യുടെ വര്ഗിയരാഷ്ട്രീയത്തിനു എതിരെ കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടിയും ഇല്ലെന്നും, പിണറായി സർക്കാർ അഴിമതി സർക്കാറെന്നും പി എസ് സി റാങ്ക്ലിസ്റ് അഴിമതി , പിൻവാതിൽ നിയമനം , ഡോളർ കടത്തു , സ്വര്ണക്കടത്തു ഇവ കൊണ്ട് കേരള സമൂഹം ഈ സർക്കാരിനെ പുറത്താക്കാൻ കാത്തിരിക്കുയാണെന്നു ജോയ് കൂട്ടിച്ചേർത്തു.
 
 
ഈ സർക്കാർ പാവങ്ങളുടെ സർക്കാറെന്നും അവർക്കുള്ള കഞ്ഞിയിൽ മണ്ണ് വാരിയിട്ടവരാണ് കേരളത്തിലെ പ്രതിപക്ഷമെന്നും
ഇന്ത്യക്കു മാത്രമല്ല ലോകത്തിനുതന്നെ മാതൃകയായ നിരവധി പരിഷ‌്‌കാരങ്ങളും വികസനപരിപാടികളും നിയമനിർമാണങ്ങളും കൊണ്ടുവന്ന ഒരു സംസ്ഥാനമാണ് നമ്മുടേതെന്നും പിന്നീട് പ്രസംഗിച്ച ടറെൻസെൺ തോമസ് പറഞ്ഞു. ലോകം അതൊക്കെ പകർത്താൻ ശ്രമിക്കുന്നതുകണ്ട് ആവേശഭരിതരായവരാണ് നമ്മൾ. പക്ഷേ, തുടങ്ങിവച്ച പരിപാടികൾ പലതും സഫലമായി മുന്നോട്ടു കൊണ്ടുപോകാനോ പൂർത്തീകരിക്കാനോ നമുക്കു കഴിഞ്ഞില്ല. “പാമ്പും കോണിയും’ എന്ന ഒരു കളിയുണ്ടല്ലോ. അതുപോലെയായിരുന്നു കേരളത്തിന്റെ വികസനം ഇതുവരെ. ഇടതുപക്ഷം എന്ന കോണി കയറി അതിവേഗം മുന്നിലെത്തുന്നു. അഞ്ചുവർഷം തികയുമ്പോൾ തൊട്ടടുത്ത കളിയിലെ യൂ ഡി എഫ്  സർപ്പത്തിന്റെ വായിലകപ്പെട്ട് നേരെ താഴേക്ക്. ഈ കളിയിൽ കേരളത്തിനുണ്ടായ നഷ്ടം ചെറുതൊന്നുമല്ല അതുകൊണ്ടു  ഇക്കുറി തുടര്ഭരണം ഉറപ്പെന്ന് ടറെൻസെൺ തോമസ് വ്യക്തമാക്കി.
 
 
പി.ജെ. ജോസഫ് അഴിമതി ഇല്ലാത്ത നേതാവെന്നും ബിജെപി യെ തുരുത്താൻ യുഡിഎഫ് നെ കഴിയൂ എന്നും കേരള കോൺഗ്രസ് ജോസഫ്  വിഭാഗത്തിന് വേണ്ടി കുഞ്ഞു മാലിയിൽ പറഞ്ഞു. നേമത്തു ശ്കതനായ നേതാവ് മുരളീധരനെ നിർത്തിയതിൽ നിന്ന് മനസിലാകുന്നത് ബി ജെ പി യുടെ ഏക എം എൽ എ സ്ഥാനം ഈ തെരെഞ്ഞെടുപ്പിൽ  നഷ്ടപ്പെടുമെന്നും  കുഞ്ഞു വ്യ്കതമാക്കി.
 
ജോസ് കെ മാണി പുതിയ മന്ത്രി സഭയിൽ മന്ത്രി ആയിരിക്കുമെന്ന് ബേബി ഊരാളിൽ  പ്രവചിച്ചു. പിണറായി ഭകതനല്ലയിരുന്ന താൻ മുഖ്യമന്ത്രിയുടെ ആരാധകനായ കഥ വിവരിച്ച അദ്ദേഹം  പുറത്തു നിന്ന് കെട്ടി ഏല്പിച്ച വ്യക്തിത്വം അല്ലാ  എന്നും തീർത്തും മനുഷ്യ സ്നേഹവും , മറ്റുള്ളവരെ കേൾക്കുന്ന സ്നേഹ സമ്പന്നുമാണ്  പിണറായി എന്നും  ബേബി കൂട്ടിച്ചേർത്തു.
 
താൻ  അവിചാരിതമായ കേരളത്തിൽ നിന്നുള്ള ഡൽഹി  വിമാന യാത്രയിൽ പിണറായി വിജയന്റെ കൂടെ തൊട്ടടുത്ത സീറ്റിൽ യാത്ര ചെയിത അനുഭവും വിവരിച്ചു . പ്രവാസികളെ പരിഗണിക്കുന്ന ആദ്യമുഖ്യനാണ് പിണറായി എന്നും ബേബി പറഞ്ഞു .  യൂ ഡി എഫിൽ നിന്നാൽ കേരളകോൺഗ്രസ് ഇല്ലാതെ ആകുമെന്ന് ഉറപ്പാണ് അതുകൊണ്ടു മാണി വിഭാഗം എൽ ഡി എഫിൽ എത്തിയത്.  അത് രണ്ടു കൂട്ടർക്കും  ഗുണകരമാണ് എന്ന് പഞ്ചായത്തു തെരെഞ്ഞെടുപ്പ് തെളിയിച്ചു. മാത്രമല്ല ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനത്തിൽ  താനും പങ്കു വഹിച്ചതായി  ബേബി ഊരാളിൽ പ്രഭാഷണ മധ്യ പറഞ്ഞു.

വര്‍ഷങ്ങളായി അമേരിക്കയിൽ താമസിച്ച നാട്ടിലേക്കു തിരികെ പോയ പ്രശസ്ത സാഹിത്യകാരൻ മനോഹർ തോമസ് പറഞ്ഞത് കേരളം മാറിയെന്നാണ് “എല്ലാവരും കണക്കാണ്” എന്ന അഭിപ്രായമല്ല തനിക്കെന്നും ഇപ്പോൾ  കേരളത്തിൽ  നല്ല റോഡും  ഫ്‌ളൈഓവറും  വന്നു കഴിഞ്ഞെന്നും,   ഓഫീസുകളിൽ കൈക്കൂലി കുറഞ്ഞതു തനിക്കു നേരിട്ട്  ബോധ്യപ്പെട്ടതാണെന്നും മനോഹർ പറഞ്ഞു .

ബിജെപി യെ എവിടെ യാണ് കോൺഗ്രസ് എതിർത്തിട്ടുള്ളത്,എവിടെയാണ് ഗ്യാസ് , പെട്രോൾ വില വർധനവിൽ കോൺഗ്രസ് ബിജെപിക്കെതിരെ പ്രതിഷെതിച്ചിട്ടുള്ളത്
നാലു വോട്ടിനു വേണ്ടി കോൺഗ്രസ് എപ്പോഴും വർഗീയ കക്ഷികളുമായി കൂട്ടുപിടിക്കുമെന്നു റോബിൻ ചെറിയാൻ പറഞ്ഞു , ബിജെപി ഇന്ത്യയെ മത രാഷ്ട്രമാകുകയാണെന്ന്  മോൻസി കൊടുമൺ ചർച്ചയിൽ പങ്കെടുത്തു പറഞ്ഞു.
 
സംവാദസാധ്യതകളുണ്ടെന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.
അതുറപ്പുവരുത്താനുള്ള ജനാധിപത്യത്തിലെ അവസരങ്ങളാണ് തെരഞ്ഞെടുപ്പുകൾ എന്ന് ചർച്ച ഉപസംഹരിച്ചു മോഡറേറ്റർ ജോസ് കാടാപുറം  പറഞ്ഞു , പാനലിസ്റ്റുകളോട് ചോദ്യങ്ങൾ ചോദിച്ചത്  ജോസ്  സ്റ്റീഫൻ , മനോജ് സ്റ്റീഫൻ  ഡിബേറ്റ് പൂർണമായും വീഡിയോയും , ഫോട്ടോയും    കർത്തിയത് കൈരളിടിവിക് വേണ്ടി ജേക്കബ് മാനുവെൽ ആയിരുന്നു ,കേരളം സെന്റർ  ഡയറക്ടർ ബോർഡ് മെമ്പർ എബ്രഹാം തോമസ് നന്ദി പറഞ്ഞു  

LEAVE A REPLY

Please enter your comment!
Please enter your name here