അനിൽ മറ്റത്തിക്കുന്നേൽ

ഷിക്കാഗോ: അമേരിക്കൻ മലയാളി സമൂഹത്തിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9 മത്  മീഡിയാ കോണ്ഫറന്സിനുള്ള വേദി കോൺഫറൻസിനെ അംതാരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ആദ്യ പടിയാകും.

IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ നടക്കുന്ന കോൺഫറൻസിന്റെ വേദിയാകുന്ന ഗ്ലെൻവ്യൂവിലെ റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സ്.  ഇതിന്റെ കരാറിൽ റെനൈസ്സൻസ് ഹോട്ടൽ സീനിയർ അക്കൗണ്ട് എക്സിക്യൂട്ടീവ് ഡഗ് സിൻക്ലെയറൂം നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റും ഒപ്പു വച്ചു.  ഈ അവസരത്തിൽ ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സക്കറിയ, പ്രസ് ക്ലബ് മുൻ നാഷണൽ പ്രസിഡന്റ് ശിവൻ മുഹമ്മ, വര്ഗീസ് പാലമലയിൽ, പി ആർ ഓ അനിൽ മാറ്റത്തിക്കുന്നേൽ എന്നിവർ പങ്കെടുത്തു.
 


 ചിക്കാഗോ പ്രദേശത്തെ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതും നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്നതുമാണ് എന്നതിനോടൊപ്പം , ഏറ്റവും നല്ല സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് കോൺഫറൻസിന്റെ വിജയം ഉറപ്പാക്കുവാൻ സഹായിക്കുന്നത് കൂടിയാണ്. മികച്ച കോൺഫ്രൻസ് ഹാളുകൾ, സൗകര്യമേറിയ മുറികൾ, ഭക്ഷണത്തിനും സാങ്കേതിക കാര്യങ്ങൾക്കും  ഏറെ സഹായകമായ അനുബന്ധ സൗകര്യങ്ങൾ, മികച്ച സേവനം ഉറപ്പാക്കുന്ന ജീവനക്കാർ തുടങ്ങി നിരവധി അനുകൂല ഘടകങ്ങളാൽ സമ്പന്നമായ വേദി കണ്ടെത്തുവാൻ സാധിച്ചത്, കോൺഫറൻസിന് ഒരു വിജയ തുടക്കം തന്നെ സമ്മാനിച്ചിരിക്കുകയാണ് എന്ന് IPCNA  നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്അ, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രെഷറർ ജീമോൻ ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

 IPCNA നാഷണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കിഴക്കേകുറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റിയാണ് വേദി സംബന്ധിച്ച തീരുമാനം ഔദ്യോഗികമായി കൈകൊണ്ടത്. IPCNA ചിക്കാഗോ ചാപ്റ്ററിന്റെ പ്രസിഡണ്ട് ബിജു സഖറിയായുടെ നേതൃത്വത്തിൽ വേദിയായി പരിഗണിച്ച റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സ് സന്ദർശിക്കുകയും IPCNA നാഷണൽ കമ്മറ്റിക്ക് മീഡിയാ കോൺഫറൻസിനുവേണ്ടിയുള്ള പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്ജ്, ജോ. ട്രഷറർ ഷീജോ പൗലോസ്, ഓഡിറ്റർ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവർ അടങ്ങിയ  എക്സിക്യൂട്ടീവ് കമ്മറ്റിയും അഡ്വൈസറ കോൺഫറൻസിന് നേതൃത്വം നൽകുന്നത്.  വ ർണ്ണശബളവും അർത്ഥ സമ്പുഷ്ടവുമായ ഒരു സമകാലീന മീഡിയ കോൺഫ്രൻസ്, വൈവിധ്യമാർന്ന പരിപാടികളോടെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തോടെയും നടത്തുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് എന്ന് ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അറിയിച്ചു.

കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267

LEAVE A REPLY

Please enter your comment!
Please enter your name here