ന്യു യോര്‍ക്ക്:  ഫൊക്കാനയുടെ  മുതിർന്ന നേതാവ് കുണ്ടറ, ട്രിപിലെഴികം തുണ്ടിൽ വീട്ടിൽ കൊച്ചുമ്മൻ  ജേക്കബ് (79) ന്യൂയോർക്കിൽ  അന്തരിച്ചു.  വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ  മുൻ പ്രസിഡന്റും  മാർഗദർശിയും, പോർചെസ്റ്റർ സെന്റ് ഗ്രിഗോറീസ്  ചർച്ചിന്റെ സ്ഥാപക മെമ്പറും , അല( യു.എസ്.എ)യുടെ ഫൗണ്ടിങ് മെംബറും അമേരിക്കയുടെ  സമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ  നിറ സാനിദ്യവുമായ  കൊച്ചുമ്മൻ  ജേക്കബ്  ന്യൂ യോർക്ക് ട്രാൻസിസ്‌റ് അതോറിറ്റിയിൽ നിന്നും വിരമിച്ച  ശേഷവും  സമുഖ്യ സാംസ്‌കാരിക , ചാരിറ്റി പ്രവത്തങ്ങളിൽ സജീവമായിരുന്നു. കേരളത്തിൽ  പല ചാരിറ്റി  പ്രവർത്തങ്ങൾക്കും  അദ്ദേഹം ഇപ്പോഴും നേതൃത്വം നൽകുന്നുണ്ട്.

പൊതുദർശനം: ജൂൺ 2  ബുധൻ 3 മുതൽ 8.30  വരെ: സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, 360  ഇർവിംഗ് അവന്യു, പോർട്ട്ചെസ്റ്റർ 

സംസ്ക്കാര ശുശ്രുഷ ജൂൺ 3 വ്യാഴം രാവിലെ 9 മണി: സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, 360  ഇർവിംഗ് അവന്യു, പോർട്ട്ചെസ്റ്റർ . തുടർന്ന് സംസ്കാരം ബീച്ചവുഡ്   സെമിത്തേരി, ന്യു റോഷൽ .


സഹോദരങ്ങൾ: പരേതനായ തങ്കച്ചൻ (ചാക്കോ), പരേതയായ മറിയാമ്മ ഡാനിയേൽ , ലില്ലിക്കുട്ടി ബാബു , പരേതനായ വർഗീസ് ജേക്കബ് , മാത്യുക്കുട്ടി ജേക്കബ്, ഏലിയാമ്മ കുട്ടപ്പൻ, ജോൺ റ്റി ജേക്കബ്, ജേക്കബ് റ്റി  ജേക്കബ് , ലീലാമ്മ പ്രകാശ് , രാജൻ റ്റി  ജേക്കബ്.
 
ഫൊക്കാനയുടെ ആരംഭകാലം മുതൽ സജീവ നേതൃത്വം വഹിച്ചിരുന്ന കൊച്ചുമ്മൻ ഫൊക്കാന സ്മരണികയുടെ ചീഫ് എഡിറ്റർ ആയി രണ്ടു തവണ സേവനം അനുഷ്ട്ടിച്ചിരുന്നു. 
 
അമേരിക്കയിൽ പ്രത്യേകിച്ച് ന്യൂയോർക്കിൽ നിരവധി സുഹൃദ് വലയമുള്ള കൊച്ചുമ്മന്റെ നിര്യാണം ന്യൂയോർക്കിലെ മുഴുവൻ മലയാളികളുടെയും തീരാദുഃഖമാണെന്ന് ഫൊക്കാന മുൻ പ്രസിഡണ്ടും ഫൊക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ പറഞ്ഞു. എം.ടി.എ യിൽ തന്റെ സഹപ്രവർത്തകനായിരുന്ന കൊച്ചുമ്മൻ തനിക്ക് സഹോദരതുല്യനും അടുത്ത കുടുംബസുഹൃത്തുമായിരുന്നു. 
 
 ഒരു മികച്ച സാമൂഹിക പ്രവർത്തകനും സംഘടനാ നേതാവുമായ കൊച്ചുമ്മൻ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ  സ്ഥാപക നേതാവും വെസ്റ്റ് ചെസ്റ്ററിലെ സാമൂഹിക സാംസ്‌കാരിക- സംഘടനാ തലത്തിൽ ഏറെ സ്വാധീനം ചെലുത്തിയ നേതാവുമായിരുന്നു. ഫൊക്കാനയുടെ ആരംഭ കാലം മുതൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ഫൊക്കാനയുടെ ഏറ്റവും അവസാനം നടന്ന ഫിലാഡൽഫിയയിലെ കൺവെൻഷൻ ഉൾപ്പെടെ എല്ലാ കൺവെൻഷനുകളിലും സജീവമായി പങ്കെടുത്തിട്ടുള്ള നേതാവുകൂടിയാണ്. 
 
പോർചെസ്റ്റർ സെന്റ് ഗ്രിഗോറീസ്  ചർച്ചിന്റെ സ്ഥാപക അംഗമായിരുന്ന കൊച്ചുമ്മൻ ചർച്ചിന്റെ വളർച്ചക്കായി മുൻപന്തിയിൽ നിന്ന വ്യക്തിയാണ്. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിഷൻ പ്രസിഡണ്ട്, സെക്രെട്ടറി, തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുള്ള കൊച്ചുമ്മൻ വെസ്റ്ചെസ്റ്റർ മലയാളി അസോസിഷൻ വളർച്ചയ്ക്ക് ഏറെ സംഭാവനകൾ നൽകിയ നേതാവാണ്.
 
കൂടുതൽ വിവരങ്ങൾക്ക് മാത്തുക്കുട്ടി ജേക്കബ് (ന്യൂറോഷൽ): 914-907-6318 , കോശി പ്രകാശ് (ന്യൂറോഷൽ) : 914-450-0884 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. രാജൻ ടി. ജേക്കബ് (ന്യൂറോഷൽ) : 914-882-8174 .
 

LEAVE A REPLY

Please enter your comment!
Please enter your name here