ന്യു ജെഴ്‌സി: സബിന്‍സ കോര്‍പറേഷന്‍ സി.ഇ.ഒ. ആയിരുന്ന ജയശങ്കര്‍ നായര്‍ (ജയ് നായര്‍-73) ഹില്‍സ്ബറോയില്‍ അന്തരിച്ചു. ട്രൈസ്റ്റേറ്റ് മേഖലയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തു നിറഞ്ഞു നിന്ന ജയ് നായര്‍ ഒട്ടേറേ ചരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

വിവിധ മലയാളി സംഘടനകളിലും സജീവമായിരുന്നു. കേരള സെന്ററിന്റെ അവാര്‍ഡ് ജേതാവാണ്. അറിയപ്പെടുന്ന ഗായകനുമായിരുന്നു. പുത്രി ലക്ഷ്മി ശങ്കറിനൊപ്പം വിവിധ സ്റ്റേജുകളിലും സൂമിലും കച്ചേരികള്‍ നടത്തി. തിരുവനന്തപുരം സ്വദേശിയാണ്.

ഭാര്യ റാണി. മക്കള്‍: പര്‍വതി, ലക്ഷ്മി. കൊച്ചുമകന്‍: റിഷി.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.

LEAVE A REPLY

Please enter your comment!
Please enter your name here