ഫിലാഡല്‍ഫിയ: മുന്‍ ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എടത്വാ വാണിയപുരക്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (ചിന്നമ്മ 84) ജനുവരി 29 ശനിയാഴ്ച്ച ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്.

എടത്വാ സെ. ജോര്‍ജ് ഫൊറോനാപള്ളി ഇടവക പേരങ്ങാട്ടു കുടുംബാംഗമാണു പരേത. ഫിലാഡല്‍ഫിയ ഐന്‍സ്റ്റയിന്‍ ഹോസ്പിറ്റലില്‍ ദീര്‍ഘകാലം നേഴ്‌സായി സേവനം അനുഷ്ടിച്ചു. അമേരിക്കയിലെത്തുന്നതിനുമുന്‍പ് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നേഴ്‌സായിരുന്നു.

ഫിലാഡല്‍ഫിയാ സെ. തോമസ് സീറോമലബാര്‍ ഫൊറോനപള്ളിയിലെ മതബോധനസ്‌കൂള്‍ പ്രിന്‍സിപ്പാളും, ലിറ്റര്‍ജി കോര്‍ഡിനേറ്ററും ആയ ജേക്കബ് ചാക്കോ (ജെയ്ക്ക്) ഏക മകന്‍. മതാധ്യാപികയായ ജാസ്മിന്‍ ചാക്കോ മരുമകളും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അബിഗെയില്‍, അലിന എന്നിവര്‍ കൊച്ചുമക്കളും. പരേതനായ ജോര്‍ജുകുട്ടി പേരങ്ങാട്ട് സഹോദരന്‍.

LEAVE A REPLY

Please enter your comment!
Please enter your name here