ന്യു യോർക്ക്: കുഴിക്കാലാ താഴയിൽ പുതുച്ചിറ കുടുംബാംഗവും ന്യൂയോർക്ക് സിഎസ്ഐ ജൂബിലി മെമ്മോറിയൽ സഭാംഗവുമായ ജോൺ സക്കറിയ ന്യൂയോർകിൽ നിര്യാതനായി. റാന്നി കൊച്ചുപുരയിൽ മേരികുട്ടിയാണ് ഭാര്യ. 

മക്കൾ: ജോയ് സക്കറിയ, ഹൂസ്റ്റൺ (ആനി സക്കറിയ); ജെനി ചാക്കോ, ന്യു ഹൈഡ് പാർക്ക്  (സുനിൽ ചാക്കോ); ജെറി സക്കറിയാ, ന്യു ഹൈഡ് പാർക്ക് (ഷാർലിൻ  സക്കറിയ) . കൊച്ചുമക്കൾ: ലിയാ ചാക്കോ, ഹെയ്ലി സക്കറിയ, ഹാന സക്കറിയ, ഡൈലൻ സക്കറിയ, അബിഗെയിൽ സക്കറിയ, സാറാ ചാക്കോ, റേച്ചൽ സക്കറിയ, ഓസ്റ്റിൻ സക്കറിയ. 

നോർത്ത് അമേരിക്കൻ  സിഎസ്ഐ സഭയിലെയും വില്ലിസ്റ്റൻ പാർക്ക് ഇടവകയിലെയും സജീവ സാന്നിധ്യമായിരുന്നു പരേതൻ.  സഭയിലും താഴയിൽ കുടുംബ സംഗമങ്ങളിലും വിവിധ വർഷങ്ങളിൽ ഉത്തരവാദപ്പെട്ട പല സ്ഥാനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.  

പൊതുദർശനം ഫെബ്രുവരി 4 വൈകിട്ട് 6 മണി മുതൽ സിഎസ്ഐ ജൂബിലി മെമ്മോറിയൽ ദേവാലയം. 

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 5 രാവിലെ 9 മണിക്ക് 

അഡ്രസ്: CSI Jubilee Memorial Church, 147 Campbell  Ave, Williston Park , NY 

തുടർന്ന് സംസ്കാരം Nassau Knolls Cemetery, 500 Port Washington Blvd, Port Washington, NY

LEAVE A REPLY

Please enter your comment!
Please enter your name here