മെഴുവേലി: നെടുമ്പാറ മുറിയിൽ റോയ് ഇടിക്കുളയുടെ ഭാര്യ സാലി റോയ് (53) നിര്യാതയായി. ശവസംസ്‌കാരം ഫെബ്രുവരി 5 ന് ശനിയാഴ്ച മെഴുവേലി സെന്റ്. ജോർജ്ജ് സേലം യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി.

അനൂപ് , അൻസു, ആൽവിൻ, എന്നിവർ മക്കളും, അനീഷ , ബാബുരാജ് എന്നിവർ മരുമക്കളുമാണ്. പ്രമാടം തടത്തിൽ പുത്തൻവീട്ടിൽ പരേതരായ റ്റി.വി. വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും ഇളയമകളാണ് സാലി.

റോയ് വർഗീസ് (മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയാ (MAP) ലൈബ്രെറിയൻ) റജി വർഗീസ്, (ഖത്തർ) ലില്ലി എന്നിവർ സഹോദരങ്ങളാണ്.

സാലിയുടെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയാ (മാപ്പ്) പ്രസിഡന്റ് തോമസ് ചാണ്ടി, ട്രഷറാർ കൊച്ചുമോൻ വയലത്ത്, മുൻ പ്രസിഡന്റ് ശാലു പുന്നൂസ് എന്നിവരോടൊപ്പം മറ്റ് മാപ്പ് അംഗങ്ങളും, ബഡി ബോയ്സ് ഫിലാഡൽഫിയായുടെ അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
 

വാർത്ത: രാജു ശങ്കരത്തിൽ, ഫിലാഡൽഫിയാ
 

LEAVE A REPLY

Please enter your comment!
Please enter your name here