ന്യൂജേഴ്സി: ചങ്ങനാശേരി സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക് മെട്രോപ്പോളിറ്റന്‍ ഇടവകാംഗവും,പരേതനായ ചെറിയാന് ജോസഫ് പെരുമ്പായിലിന്റെ ഭാര്യയുമായ ഏലിയാമ്മ ജോസഫ് പെരുമ്പായില്‍ (അമ്മിണി- 83) ന്യൂജേഴ്സിയില്‍ നിര്യാതയായി.
അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സ്ഥിരതാമസമാക്കിയ സോമര്‍സെറ്റ് സെന്റ് തോമസ് ഇടവകാംഗങ്ങളായ ബാബു പെരുമ്പായില്‍, ജോസഫ് പെരുമ്പായില്‍, ടോം പെരുമ്പായില്‍ എന്നിവരുടെ മാതാവാണ് പരേതയായ ഏലിയാമ്മ ജോസഫ് പെരുമ്പായില്‍.
മക്കള്‍: ബാബു പെരുമ്പായില്‍ (ന്യൂജേഴ്സി), ജോസഫ് പെരുമ്പായില്‍ (ന്യൂജേഴ്സി), ടോം പെരുമ്പായില്‍ (ന്യൂജേഴ്സി), മാത്യു പെരുമ്പായില്‍ (ദുബായ്), മാര്ട്ടിന് പെരുമ്പായില്‍ (ന്യൂയോര്‍ക്ക്), റെജി ജേക്കബ് (കൊച്ചി), മീനാ ചെറിയാന് (ന്യൂയോര്‍ക്ക്), ഷീല ജോമോന് (ചങ്ങനാശേരി).
മരുമക്കള്‍: വത്സമ്മ പെരുമ്പായില്‍, മിനി പെരുമ്പായില്‍, മേരി പെരുമ്പായില്‍, ലീന പെരുമ്പായില്‍,മരിയ പെരുമ്പായില്‍, ജേക്കബ് കട്ടിക്കാട്ട്, പരേതനായ ജോമോന് വേട്ടക്കുളം, ചെറിയാന് ചക്കാലപ്പടിക്കല്‍.
കൊച്ചുമക്കള്‍: വര്‍ഷ മാര്ട്ടിന്, വിഷാല്‍ കട്ടിക്കാട്ട്,നോയല്‍ വേട്ടക്കുളം, റയാന് പെരുമ്പായില്‍, അഭിലാഷ് പെരുമ്പായില്‍, ആഷ്ലി വേട്ടക്കുളം, റ്റിഫനി പെരുമ്പായില്‍, ബ്രാണ്ടന്‍ പെരുമ്പായില്‍, അനീഷ് ചെറിയാന്, ബ്രിട്ടനി പെരുമ്പായില്‍, ആഷാ ചെറിയാന്, ബ്രിയാന പെരുമ്പായില്‍, അലന് ചെറിയാന്, ജോണത്തന്‍ പെരുമ്പായില്‍, മേഘന് പെരുമ്പായില്‍, മാത്യൂ പെരുമ്പായില്‍.
ജൂലൈ ആറാം തിയതി ബുധനാഴ്ച്ച വൈകുന്നേരം 7 :15 മണി മുതല്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (510 Elizabeth Ave, Somerset, NJ 08873) പൊതുദര്‍ശനമുണ്ടായിരിക്കും. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തിലായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക.
സംസ്കാര ചടങ്ങുകള്‍ ഞായറാഴ്ച മൂന്ന് മണിക്ക് ചങ്ങനാശേരി മെട്രോപ്പോളിറ്റന്‍ ദേവാലയത്തില്‍ വെച്ചു നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് കട്ടിക്കാട്ട് (91 9388625133), നോയല്‍ വേട്ടക്കുളം (919747404007).