getPho11to.php

വൈക്കം: കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. വൈക്കം കുടവെച്ചൂര്‍ വാടച്ചിറയില്‍ സാലിച്ചന്‍ (49) ആണ്‌ മരിച്ചത്‌. ജൂലൈ 13-നു മാന്‍ഡിക്കയില്‍ വെച്ചാണ്‌ അപകടമുണ്ടായത്‌. ജോലിസ്ഥലത്തേക്കുള്ള യാത്രയ്‌ക്കിടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

ഭാര്യ: സുനി സാലിച്ചന്‍ കണ്ണങ്കര ചെമ്മരപ്പള്ളി കുടുംബാംഗമാണ്‌. മക്കള്‍: മിന്‍റു, മാര്‍ട്ടിന്‍.(എല്ലാവരും അമേരിക്കയില്‍).

സംസ്‌കാരം ജൂലൈ 20ന്‌ രാവിലെ 10ന്‌ മാന്‍ഡിക്കയിലെ സെന്‍റ്‌ പാട്രിജ്‌ ചര്‍ച്ചില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here