ഹൂസ്റ്റണ്‍ : കോഴഞ്ചേരി ഈസ്‌ററ് വലിയപറമ്പില്‍ വി.എസ് . തോമസിന്റെ (ജോയി) ഭാര്യ റേച്ചല്‍ തോമസ് (തങ്കമ്മ -75 വയസ്സ് ) ഹൂസ്റ്റണില്‍ നിര്യാതയായി.പരേത ചെറുകോല്‍ കാട്ടൂര്‍ കാക്കനാട്ട് കുടുംബാംഗമാണ്. ദീര്‍ഘ വര്‍ഷങ്ങള്‍ പരേത ഹൂസ്റ്റണ്‍ മെതഡിസ്റ്റ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

മക്കള്‍ :ജയ (ഹൂസ്റ്റണ്‍) , ജെസ്സി (ഷിക്കാഗോ), ജോയ്സ് (ലാസ് വെഗാസ് ) മരുമക്കള്‍ : റെനി (ഹൂസ്റ്റണ്‍), വിനോദ് (ഷിക്കാഗോ) , റിക്ക് (ലാസ് വെഗാസ്). കൊച്ചുമക്കള്‍ ആരോണ്‍ , ജോണ്‍ , വേറാ, ഇയാന്‍ , സൈറസ് , ടൈലര്‍ .

സഹോദരങ്ങള്‍, കെ.ടി.ഫിലിപ്പ്(ഹൂസ്റ്റണ്‍), പി.ടി. എബ്രഹാം(കാട്ടൂര്‍) , പി.ടി.വറുഗീസ് (ഹൂസ്റ്റണ്‍), പരേതനായ പി.ടി. തോമസ് , മേരിക്കുട്ടി(കാട്ടൂര്‍) , അന്നമ്മ (ഹൂസ്റ്റണ്‍). പൊതുദര്‍ശനവും സംസ്‌കാരശുശ്രൂഷയും: ജൂലൈ 23 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍ ( 12803, Sugar Ridge Blvd, Stafford,Tx 77477)

ശുശ്രൂഷകള്‍ക്ക് ശേഷം 2 മണിക്ക് ഫോറെസ്‌റ് പാര്‍ക്ക് വെസ്തൈമര്‍ സെമിത്തേരിയില്‍ ( 12800,Westheimer Road, Houston,TX 77077) മൃതദേഹം സംസ്‌കരിക്കുന്നതുമാണ് . ശുശ്രൂഷകള്‍ https://prayermountmedia.com/ ല്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ,പി.ടി. വറുഗീസ് – 832 443 8717, വി.പി.മാത്യു – . 281 499 0719.

LEAVE A REPLY

Please enter your comment!
Please enter your name here