ummanഡാലസ് : കോട്ടയം വാകത്താനം പ്ലാപറമ്പിൽ ഉമ്മൻ ചാണ്ടി (72) ഡാലസിൽ നിര്യാതനായി.ആദ്യകാല കുടിയേറ്റ മലയാളികളിലൊരാളായ ഇദ്ദേഹം 1974 ൽ ഡാലസിൽ സ്ഥിര താമസമാക്കി. സാംസ്കാരിക ആത്മീയ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച് ഡാലസിലെ മലയാളികളുടെ മനസ്സിൽ ഇടം േതടിയിട്ടുളള ഉമ്മൻ ചാണ്ടി ഒരു മികച്ച സംഘാടകൻ കൂടിയായിരുന്നു. ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ സ്ഥാപക അംഗങ്ങളിലൊരുവനാണ്.20 വർഷത്തിലധികം സൺഡേ സ്കൂൾ പ്രധാന അധ്യപകനായി പ്രവർത്തിച്ചു. ഉത്തർപ്രദേശ് അലിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുളള അദ്ദേഹം പാർക്ക് ലാന്റ് ഹോസ്പിറ്റലിൽ ദീർഘകാലം സേവനമനുഷ്ഠിച്ചശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

സഹധർമ്മിണി: ശോശാമ്മ ഉമ്മൻ പുതുപ്പളളി ചിരട്ടേപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ബോബി ഉമ്മൻ, ബിന്ദു ഉമ്മൻ, ബീന പാപ്പൻ എന്നിവർ മക്കളും

മരുമക്കൾ: മനോജ് പാപ്പൻ, ജോയി ഉമ്മൻ എന്നിവർ

കൊച്ചുമകൻ: ജോഷ്വാ (എല്ലാവരും ഡാലസ്) .

പൊതുദർശനം: സെപ്റ്റംബർ 11 (വെളളി) വൈകിട്ട് 6 മുതൽ 9 വരേയും സംസ്കാര ശുശ്രൂഷ 12–ാം തിയതി (ശനി) രാവിലെ 10 മുതൽ 11.30 വരേയും കരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ നടത്തപ്പെടുന്നതാണ്. തുടർന്ന് സംസ്കാരം കോപ്പലിലെ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെമിത്തേരിയിൽ.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ സ്ഥാപക അംഗമായ പരേതന്റെ നിര്യാണത്തിൽ, ഇടവകയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി വികാരി, വെരി റവ. ജോൺ വർഗീസ് കോർ എപ്പിസ്കോപ്പാ അറിയിച്ചു. സ്ഥാപക അംഗമെന്ന നിലയിൽ എല്ലാവിധ ആദരവോടുകൂടി സംസ്കാര ചടങ്ങുകൾക്ക്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ നേതൃത്വം കൊടുക്കുന്നതാണ്. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

കൂടുതൽ വിവരങ്ങൾക്ക് : ചെറിയാൻ മാണി : 214 886 1787

വാർത്ത: മാർട്ടിൻ വിലങ്ങോലിൽ

LEAVE A REPLY

Please enter your comment!
Please enter your name here