unniഷിക്കാഗോ∙ പുതുപ്പള്ളി പയ്യപ്പാടി വാര്യവീട്ടില്‍ പരേതരായ മാത്തന്‍ മത്തായിയുടെയും അന്നമ്മ മാത്യൂവിന്റെയും മകനും ദീര്‍ഘകാലം ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ജോര്‍ജ് മാത്യൂ (ഉണ്ണിക്കുഞ്ഞ്-71) നാട്ടില്‍വച്ച് നിര്യാതനായി.

ഭാര്യ അമ്മുക്കുട്ടി, പയ്യപ്പാടി പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: നിഷ മാത്യൂ (ഷിക്കാഗോ), ജസ്റ്റിന്‍ മാത്യു (ഷിക്കാഗോ). മരുമക്കള്‍: ബിജു ചെറിയാന്‍, ജൂബി മാത്യൂ.

സഹോദരങ്ങള്‍: ലീലാമ്മ വര്‍ഗീസ് (മീനടം), സൂസമ്മ അലക്‌സാണ്ടര്‍ (ആലപ്പുഴ), മറിയാമ്മ ജോസഫ (പയ്യപ്പാടി), അന്നമ്മ പീറ്റര്‍ (ബോംബെ), പാസ്റ്റര്‍ മാമ്മന്‍ മാത്യൂ വാര്യവീട്ടില്‍ (ഷിക്കാഗോ), ബേബിക്കുട്ടി മാത്യൂ (ഷിക്കാഗോ). സെപ്തംബര്‍ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് പുതുപ്പള്ളിയിലുള്ള സ്വവസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്് പുതുപ്പള്ളി ടൗണ്‍ ദൈവസഭയുടെ തച്ചകുന്ന്‌ െസമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്.

പരേതന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചതിനു ശേഷം 1988ലാണ് ഷിക്കാഗോയില്‍ കുടുംബസമേതം എത്തിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ മാമന്‍ മാത്യൂ 847-392-7081, ബിജു ചെറിയാന്‍ 847-991-2008(യു.എസ്.എ), ജസ്റ്റീന്‍ മാത്യു 91-755 8004138 (ഇന്ത്യ)

വാർത്ത: ജോയിച്ചന്‍ പുതുക്കുളം

LEAVE A REPLY

Please enter your comment!
Please enter your name here