Iduculaഫിലഡല്‍ഫിയ: ഇടിക്കുള തോമസ്‌(58) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. തിരുവല്ലാ പുലിക്കീഴ്‌ ദേശത്ത്‌ മുളനില്‍ക്കുന്നതില്‍ കുടുംബാംഗമാണ്‌. ഫിലഡല്‍ഫിയാ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പരീഷ്‌ ട്രഷറാറായി ദീര്‍ഘനാള്‍ സേവനം ചെയ്‌തിരുന്നു.

ഭാര്യ: തിരുവല്ല പുല്ലാട്‌ ദേശത്ത്‌ ചുണ്ടയ്‌ക്കല്‍ കുടുംബാംഗമായ സൂസമ്മ തോമസ്‌ (ആര്‍ എന്‍, ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍),

മകന്‍ : അജിന്‍ തോമസ്‌ (മെഡിക്കല്‍ വിദ്യാര്‍ത്ഥി, ടെമ്പില്‍ യൂണിവേഴ്‌സിറ്റി),

മകള്‍: അനു തോമസ്‌ ( നിയമ വിദ്യാര്‍ത്ഥിനി, ടെമ്പിള്‍ യൂണിവേഴ്‌സിറ്റി).

മതാപിതാക്കള്‍ : പരേതരായ ഗീവര്‍ഗീസ്‌ ഇടിക്കുളയും സാറാമ്മ ഇടിക്കുളയും.

സഹോദരങ്ങള്‍ : അന്നമ്മ കുര്യന്‍ (ഫിലഡല്‍ ഫിയ), വര്‍ഗീസ്‌ ഇടിക്കുള (ബഹ്‌റിന്‍), മറിയാമ്മ വര്‍ഗീസ്‌ (തിരുവല്ല), പരേതയായ ശോശാമ്മ അലക്‌സ്‌.

ഇടിക്കുള തോമസ്‌ മെഷീന്‍ ഷോപ്പ്‌ മാനേജറായി കാര്‍ഡോണ്‍ ഇന്‍ഡസ്‌ട്രീസില്‍ ഉദ്യോഗസ്ഥനായിരുന്നു. പമ്പ മലയാളീ അസ്സോസിയേഷനിലും മറ്റ്‌ അനവധി സാംസ്‌കാരിക സംഘടനകളിലും അംഗമായിരുന്നു.

ഭൗതിക ദേഹ പൊതുദര്‍ശനം (വെയിക്‌) ഫിലഡല്‍ഫിയാ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍, (അണ്‍റൂ) വ്യാഴാഴ്‌ച്ച ഒക്ടോബര്‍ 8-ാം തിയതി വൈകുന്നേരം 5:00 മണി മുതല്‍ 8:00 മണി വരെ.

സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്‌ച്ച ഒക്ടോബര്‍ 9-ാം തിയതി രാവിലെ 9:00 മണിയ്‌ക്ക്‌. സംസ്‌കാരം വെള്ളിയാഴ്‌ച്ച ഒക്ടോബര്‍ 9-ാം തിയതി രവിലെ 11:00 മണിയ്‌ക്ക്‌ ഹണ്ടിഗ്‌ണ്ടണ്‍ വാലിയിലുള്ള 101 ബൈബറി റോഡിലെ ഫോറസ്റ്റ്‌ ഹില്‍ സെമിത്തേരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :

ഫിലഡല്‍ഫിയാ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ : 2153421500,

ജോണ്‍ പണിക്കര്‍ : 215-605-5109, jopanicker@yahoo.com

LEAVE A REPLY

Please enter your comment!
Please enter your name here