കൊച്ചി : കേരളത്തിലെ ഒമ്പത് പുണ്യ കേന്ദ്രങ്ങൾ കാണുന്നതോടൊപ്പം ഏഷ്യയുടെ സ്‌കോട്ട്‌ലൻഡ് എന്നറിയപ്പെടുന്ന മൊട്ടകുന്നുകളുടെയും മഞ്ഞിൽപുതഞ്ഞ താഴ്‌വരകളുടെയും റാണിയായ വാഗമണ്ണിലേക്ക് കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളോടെ തനിച്ചും കൂട്ടായും ഒരു വിനോദ യാത്ര പോവാൻ അവസരം.

”ഒമ്പത് പുണ്യ കേന്ദ്രങ്ങൾക്കൊപ്പം വാഗമൺ ടൂർ” എന്ന പേരിൽ വാഗമണ്ണിലെ പ്രമുഖ റിസോർട്ട് ഗ്രൂപ്പ് ആയ “വാഗ കോപ്പർ കാസലെ”യുടെ അണിയറക്കാർ കുറഞ്ഞ ചെലവിൽ 3450 രൂപയ്ക്ക് ഒരു അടിപൊളി യാത്രാ പാക്കേജ്‌ ഒരുക്കിയിരിക്കുന്നു.

ഡിസംബർ 5ന് രാവിലെ 6 മണിക്ക് എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന യാത്ര പിറ്റേന്ന് വൈകീട്ട് 6 മണിക്ക് എറണാകുളത്ത് തന്നെ അവസാനിപ്പിക്കും.

കൈലാസ ദർശനം നടത്തിയതിനു തുല്യമായ ഫലം കിട്ടും എന്ന് പൂർവികരും പുരോഹിതരും അവകാശപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം എന്നീ പുണ്യ ക്ഷേത്ര ദർശനം പാക്കേജിൽ ഉണ്ട്.
കൂടാതെ മാന്നാനം പള്ളി, അതിരമ്പുഴ പള്ളി, കുടമാളൂർ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗ്രഹം, പള്ളി, മണർകാട് പള്ളി ദർശനവും ഇതിൽ ഉൾപ്പെടുന്നുണ്ട്‌.

അതിപുരാതനമായ കോട്ടയം താഴത്തങ്ങാടി മുസ്ലിം പള്ളി, ഈരാറ്റുപേട്ട നടക്കൽ മുസ്ലിം പള്ളി, തങ്ങൾ പാറയും ദർശനം നടത്താം. എല്ലാ മതവിഭാഗക്കാർക്കും ഒരുപോലെ സംതൃപ്തി നൽകുന്ന ഈ യാത്ര അതും എല്ലാ നേരവും വേജ്/നോൺ വെജ് ഭക്ഷണം, ക്യാമ്പ്ഫയർ, സ്റ്റേജ് പ്രോഗ്രാം, ഇതര സൈറ്റ് സീൻ പോയ്ന്റ് എന്നിവ ഉൾപ്പെടുന്നു.

5,600 രൂപയുടെ പാക്കേജ് ഇപ്പോൾ 3,450 രൂപയ്ക്ക് ആണ് നൽകുന്നത്.
ബുക്കിഗിനു നമ്പർ: 8136 838 500.
കോട്ടയം, ഇടുക്കി ജില്ലകളിലെ രണ്ടു താലൂക്കുകളിലായി കിടക്കുന്ന, പ്രകൃതി സൗന്ദര്യത്താലും സുഖകരമായ കാലാവസ്ഥയാലും ഏവരെയും തന്നിലേക്ക് ആകർഷിക്കുന്ന ഹരിത മനോഹരമായ ഭൂപ്രദേശമാണ് വാഗമൺ.

സമുദ്രനിരപ്പിൽനിന്ന് 1100 മീറ്റർ അടി ഉയരത്തിലുളള സുന്ദരഭൂമി. സഞ്ചാരികളെയും സിനിമാക്കാരെയും ഫൊട്ടോഗ്രഫർമാരെയും ഒക്കെ ആകർഷിച്ചു കൊണ്ട് കോടമഞ്ഞ് പുതച്ച് തല ഉയർത്തി നിൽക്കുകയാണ് ഈ മൊട്ടക്കുന്നുകൾ വേനൽക്കാലത്തു പോലും ഇവിടുത്തെ ഉയർന്ന താപനില പത്ത് മുതൽ ഇരുപത്തിമൂന്നു വരെ ഡിഗ്രീ സെൽഷ്യസ് ആണ്. സഞ്ചാരികളെ കൂടുതലായും ആകർഷിക്കുന്നതും ഇൗ കാലാവസ്ഥ തന്നെയാണ്.

തേയിലത്തോട്ടങ്ങളും പൈൻ മരങ്ങളും ഇടതിങ്ങി നിൽക്കുന്ന മലനിരകളെ പുറംലോകം ശ്രദ്ധിച്ചുതുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ. വർഷത്തിന്റെ ഭൂരിഭാഗവും തണുത്ത കാലാവസ്ഥയാണ് ഇവിടെ. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം ഇവിടെനിന്നു യാത്ര എളുപ്പമാണ്. അതുകൊണ്ട് ഇടുക്കിയുടെ സൗന്ദര്യം ഒരു ട്രിപ്പിൽ തന്നെ ആസ്വദിച്ചു മടങ്ങാം. എപ്പോഴും വളരെ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്. തങ്ങൾ പാറ, മുരുകൻ ഹിൽസ്, വാഗമൺ കുരിശു മല തുടങ്ങി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.

ഇവയ്ക്ക് പുറമേ ഓർക്കിഡ് ഗാർഡൻ, തടാകം, അഡ്വഞ്ചർ പാർക്ക്, സൂയിസൈഡ് പോയിന്റ് തുടങ്ങിയവയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here