കൊച്ചി: കേന്ദ്ര ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരി ഉദ്ഘാടനം നിർവഹിച്ച കേരളത്തിലെ ആഡംബര യാത്രാ നൗക  ‘ക്‌ളാസിക് ഇംപീരിയൽ’  യാത്ര  ഏവരെയും ഹരം കൊള്ളിക്കുന്നു.

ഏറ്റവും വലിയ ആഡംബര യാത്രാ നൗകയായ ക്‌ളാസിക് ഇംപീരിയലിൽ 150 പേർക്ക് ഒരേസമയം സഞ്ചരിക്കാനാകും

Nitin Gadkari flags off luxury cruise vessel Classic Imperial in Kerala ppp

ഏറെ ശ്രദ്ധേയവും മനോഹരവുമായ  ‘ക്‌ളാസിക് ഇംപീരിയൽ’ സംരംഭം പ്രൊഫഷണൽ മികവും നൂതനത്വവും മാത്രമല്ല സംരംഭകന്റെ നിശ്ചയദാർഢ്യവും ആത്മസമർപ്പണവും പ്രതിഫലിപ്പിക്കുന്നതാണ്. നൗക യാഥാർത്ഥ്യമാക്കിയ സംരംഭകൻ നിഷിജിത്ത് കെ ജോണിന്റെ വിജയഗാഥ പ്രചോദനാത്മകമാണ്.

ക്‌ളാസിക് ഇംപീരിയൽ’ ഒരുക്കുന്നത് സമാനതകളില്ലാത്ത ഉല്ലാസയാത്ര


കൊച്ചി: ‘ക്‌ളാസിക് ഇംപീരിയൽ’ ഉദ്ഘാടനം ചെയ്‌തതോടെ ഒരുങ്ങിയത് ആഡംബര സൗകര്യങ്ങളുടെ അകമ്പടിയിൽ കായലോളങ്ങളിലൂടെ കടൽപ്പരപ്പിലേക്ക് സമാനതകളില്ലാത്ത ഉല്ലാസയാത്ര. കേരളത്തിൽ നിർമ്മിച്ച ഏറ്റവും വലിയ ആഡംബര യാത്രാ നൗകയായ ക്‌ളാസിക് ഇംപീരിയലിൽ 150 പേർക്ക് ഒരേസമയം സഞ്ചരിക്കാനാകും. ഐ ആർ എസ് (ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗ്) സുരക്ഷാ നിബന്ധനകൾ പാലിച്ച് സർട്ടിഫിക്കേഷനോടെ 50 മീറ്റർ നീളവും 11 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമുണ്ട് നൗകയ്ക്ക്. വിവാഹ ചടങ്ങുകൾ മുതൽ കമ്പനി കോൺഫറൻസുകൾക്ക് വരെ ഉപകാരപ്പെടുന്ന വിധമാണ് ഇംപീരിയൽ ക്‌ളാസിക്കിന്റെ രൂപകൽപന. സെൻട്രലൈസ്‌ഡ്‌ എസി, ഡിജെ ബൂത്തുകൾ, ഓപ്പൺ ബാത്ത്, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡൈനിങ് ഏരിയ, വിശാല ഹാൾ, ഗ്രീൻ റൂം, വിശ്രമമുറി, എന്നിവയെല്ലാം ഉൾക്കൊളിച്ചിരിക്കുന്നു. 
നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ വല്ലാർപാടം സ്വദേശി നിഷിജിത്ത് കെ ജോൺ സ്വന്തം നിലയ്ക്ക് സാക്ഷാത്കരിച്ച ‘ക്ലാസിക് ഇംപീരിയൽ’ നൗകയുടെ നിർമ്മാണം 2020 മാർച്ചിലാണ് ആരംഭിച്ചത്.

ഇത്തരം ക്രുയ്‌സ് ബോട്ടുകൾ കൊച്ചിയിൽ ഒരു മുതൽക്കൂട്ടാണെന്നും അമേരിക്കയിൽ കാണുന്ന ബോട്ടുകളോട് കിടന്നു പിടിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങളാണെന്നും യാത്ര വളരെ മനോഹരമായിരുന്നു എന്നും ഫോകാന മുൻ പ്രസിഡന്റ്‌ ശ്രീ പോൾ കറുകപ്പിള്ളിൽ പറഞ്ഞു. മാത്രമല്ല ഇത്തരമൊരു സംരംഭം തുടങ്ങിയ നിഷിജിത് ജോൺ നെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here