* ഒരു റോഹിങ്ക്യൻ പ്രണയകഥ *
…………………………………….        

ഇരുണ്ട ആകാശത്തിന്റെ നിഗൂഡത ഇന്ന് പതിവിലും ശോകനീയമാണ്.. പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങൾക്ക് പക്ഷേ ഭീതിയുടെ അലകളാണ് മനസ്സിൽ.. പായക്കപ്പലിന്റെ വലിച്ച് കെട്ടിയ കീറത്തുണി ആടിയുലയുന്നുണ്ട്…. നങ്കൂരമിട്ടിട്ടുണ്ടെങ്കിലും, ഭയം അത് എല്ലാ മുഖങ്ങളിലും പ്രത്യക്ഷ്യമായിരുന്നു… അടിവശം പൊളിയാറായ പഴയ കപ്പലും തിങ്ങിനിറഞ്ഞ ജനവും ഏത് നിമിശവും പ്രതീക്ഷിക്കുന്നുണ്ട് ഒരു ദുരന്തം ! സിയാൽ  തിരമാലകളിലേക്കു റ്റു നോക്കിക്കൊണ്ടേയിരുന്നു… ഭയം, കണ്ണുനീർ ഈ രണ്ട് വികാരങ്ങളും എന്നേ അവനിൽ അസ്തമിച്ചിരുന്നു.. കപ്പലിന്റെ അറ്റത്ത് വീഴാറായ മരപ്പലകയിൽ തന്നെ അവൻ നിലയുറപ്പിച്ചതും അത് കൊണ്ട് തന്നെയായിരുന്നു ” സിയാൽ “….. ദൈന്യത നിറഞ്ഞതും ഭയം പ്രതിഫലിക്കുന്നതുമായ ആ പിൻ വിളി അവളുടേതായിരുന്നു.. അവന്റെ ഷഹാബയുടെ ! ഷഹാബ, സിയാലിന്റെ ശ്വാസം അതവളാണ്.

” സിയാൽ.,, നിനക്ക് തെല്ലും ഭയമില്ലേ ” അവളുടെ ശബ്ദം ഇടറിയിരുന്നു. ശരിക്കൊന്ന് നടക്കാൻ പോലും ആവാത്ത വിധം രണ്ട് മാസത്തെ പട്ടിണി എല്ലാവരെയും പോലെ അവളിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. അവളുടെ കുഴിഞ്ഞ് പോയ കണ്ണുകളിലേക്ക് നിർവികാരനായി നോക്കിക്കൊണ്ട് അവളെ താങ്ങിപ്പിടിച്ചു അവൻ.” ശഹാബാ … വിശക്കുന്നുണ്ടോ മോളേ.. നിനക്ക് വേണ്ടി ഒന്നും നൽകാൻ എനിക്കാവുന്നില്ലാല്ലോ ശഹാബാ…. ” …. കൈകൾ കൊണ്ട് അവന്റെ ചുണ്ടുകൾ അമർത്തിപ്പിടിച്ച് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കൊണ്ടവൾ പറഞ്ഞു “ഈ നെഞ്ചിലെ ചൂടു മതി എനിക്ക് ” ചാലിട്ടൊഴുകുന്ന അവളുടെ കണ്ണുനീർ വീണു നനഞ്ഞ അവന്റെ ഹൃദയവും.. അടുക്കും തോറും കൂട്ടിയുര സുന്ന അസ്ഥികളും പക്ഷേ അവനെ ഓർമ്മിപ്പിച്ച് കൊണ്ടേയിരുന്നു…  വിശപ്പിനേക്കാൾ വലിയൊരു വികാരം ഈ ലോകത്തില്ലെന്ന് ! ഇന്നലെക്കൂടെ രണ്ട് കുഞ്ഞു ജഡങ്ങൾ പട്ടിണിക്ക് വിരാമമിട്ട് കടലിലേക്കെറിഞ്ഞതേയുള്ളൂ.. പോകെപ്പോ കെ എല്ലാം ശീലമായിരിക്കുന്നു. മുസ്ലിങ്ങൾ എന്ന ഒറ്റക്കാരണത്താൾ സ്വന്തം നാട്ടിൽ നിന്നും അഭയാർത്ഥികളായി തുരുത്തപ്പെട്ടവർ ! റോഹിങ്ക്യൻ അഭയാർത്ഥികളെ സ്വീകരിക്കില്ലെന്ന് മറ്റു രാജ്യങ്ങളും! ഒടുക്കം ഈ കപ്പലിൽ വഴിയറിയാതെ, ആയുസ്സറിയാതെ, … ഞങ്ങൾ! ഉപ്പു വെള്ളത്തിനിപ്പോൾ ഭയങ്കര സ്വാദാണ്! ദൈവത്തിനു സ്തുതി…! “സിയാൽ … “
“എന്തേ ഷഹാബാ …”
“ഇനി എന്നെങ്കിലും നമുക്ക് നമ്മുടെ മ്യാന്മറിൽ സുഖത്തോടെ ജീവിക്കാനാ വോ? നീ പറയാറില്ലേ സിയാൽ    നമ്മുടേത് മാത്രമായൊരു ലോകം… നമ്മുടെ കുട്ടികൾ….” വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ശഹാബ സിയാലിന്റെ കണ്ണുകളിലേക്കു റ്റു നോക്കി….. ആ കണ്ണുകൾ, അവളുടെ കണ്ണുകളായിരുന്നു അവന് ഏറ്റവും പ്രിയപ്പെട്ടത്…
…………………………………………
സുന്ദരിയായിരുന്നു ഷഹാബ … മ്യാന്മർ ഒരിക്കൽ  സമാധാനം വിളഞ്ഞിരുന്ന പൂങ്കാവനമായിരുന്നു. ജൂതന്മാരുടെ ചെറിയൊരു മേൽക്കോഴ്മ ഒഴിച്ച് നിർത്തിയാൽ സമാധാന പൂരിതമായിരുന്നു അവിടം! റോഹിങ്ക്യകളും ജൂത കുട്ടികളുമെല്ലാം അന്ന് ഒരു മിച്ച് തന്നെയായിരുന്നു പഠിച്ചിരുന്നതും..തട്ടമിട്ട്, ചുരുണ്ട മുടിയിഴകൾ നെറ്റിയിൽ പാറിപ്പറന്നിരുന്ന ഷഹാബയെ, അവനെന്ന് തൊട്ടാണ് മനസ്സിലിട്ട തെന്നറിയില്ല… പഠിക്കാൻ മിടുക്കിയായ അവൾ സ്കൂളിലെ താരമായിരുന്നു., ലൈബ്രറിയിൽ വച്ചാണ് അവളോടവൻ ആദ്യമായി സംസാരിക്കുന്നത്… അക്കാലത്തും ജൂത കുട്ടികൾ എന്തു പറഞ്ഞാലും അനുസരിക്കണം എന്നൊരു നയം ഉണ്ടായിരുന്നുവെന്നത് വാസ്തവം ! . ഒരിക്കൽ ലൈബ്രറിയിൽ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി വായനയിൽ മുഴുകി ഇരിക്കുകയായിരുന്നു ഷഹാബ .ഒരു ജൂതച്ചെറുക്കൻ അവളുടെ പിന്നിലൂടെ ചെന്ന് തട്ടം വലിച്ച് താഴെയിട്ടു..തട്ടമെടുക്കാൻ തുനിഞ്ഞ ശഹാബയുടെ കൈകളിലവൻ പിടുത്തമിട്ടു.. ഇത് കണ്ടാണ് സിയാൽ നടന്ന് വന്നത്.. അവളെ വിടാനുള്ള ഭാവം ജൂതച്ചെറുക്കന് ഇല്ല എന്ന് മനസ്സിലായതോടെ മറ്റൊന്നും നോക്കാതെ സിയാൽ അവന്റെ മുഖത്തടിച്ച് അവളെയും കൊണ്ട് ഓടി… ജൂതന്മാർക്ക് തന്നെയായിരുന്നു അവിടെയും ആധിപത്യം. സിയാലിലെ നിരപരാധി ക്രൂശിക്കപ്പെട്ടു! അവൻ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടു പക്ഷേ അന്ന് തൊട്ട് ആ കണ്ണുകൾ അവന്റെ സ്വന്തമാണ്… വസന്തവും ശിശിരവും അവർക്ക് വേണ്ടി പ്രണയത്തിന്റെ പൂക്കൾ നെയ്തു…മ്യാന്മറിലെ ഓരോ കൊച്ചു പുൽനാമ്പുകൾ വരെ അവരുടെ പ്രണയത്തിൽ കാവ്യങ്ങൾ തീർത്തു…..!കാലചക്രത്തിനൊപ്പം സഞ്ചരിച്ച പ്രണയകാവ്യം!

ഈജിപ്തിൽ ഹുസ്നി മുബാറക്കെന്ന സ്വാച്ഛാദി പതിയെ പട്ടാള ഭരണം താഴെയിറക്കിയതിന്റേയും മുല്ലപ്പൂ വിപ്ലവത്തിനേറയുമെല്ലാം കഥകൾ മ്യാന്മർ ഒട്ടാകെ പടർന്ന കാലം!

ഓങ്ങ് സാൻ സൂചിയെന്ന ജനാധിപത്യ നേതാവും പട്ടാളവും തമ്മിൽ നിരന്തര തർക്കത്തിനൊടുവിൽ സൂചിയെ വീട്ടു തടങ്കലിലാക്കാൻ ഉത്തരവിട്ടതോടെ മ്യാന്മറിന്റെ ചരിത്രം വഴിമാറുകയായിരുന്നു., ! ഓക്ക് മരങ്ങൾക്കൊന്നും പഴയ പ്രസരിപ്പില്ല.. കവലകളിൽ നിന്നും റോഹിങ്ക്യൻ മുസ് ലിംഗളെ അടിച്ചോടിക്കുന്നു.. എന്താണ് മ്യാന്മറിന് സംഭവിച്ച് കൊണ്ടിരിക്കുന്നത്?ഷഹാബക്കും സിയാലിനും കാണാതിരിക്കാനാവുമായിരുന്നില്ല! പക്ഷേ പുറത്തിറങ്ങിയാൽ റോഹിങ്ക്യകളെ ഉന്നം വക്കുന്ന വെടിയുണ്ടകൾ തളച്ച് കയറും ശരീരത്തിൽ! വിശപ്പടക്കാൻ ഒന്നുമില്ല വീടുകളിൽ.,, ജോലിയെടുക്കാനും നിർവാഹമില്ല… തെരുവുകളിൽ അലയടിച്ചിരുന്നത് പിഞ്ചുമക്കളുടെ കരച്ചിലിന്റെ ഈരടികളാണ്.. പട്ടാളഭരണം അതിന്റെ  മൂർദ്ധന്യതയിൽ എത്തിയിരിക്കുന്നു… റോഹിങ്ക്യകളുടെ സ്വത്ത് വകളെല്ലാം പട്ടാളം കണ്ടു കെട്ടി…. സൂചി തങ്ങളെ സംരക്ഷിക്കാൻ പുറത്ത് വരണം എന്ന വിശ്വാസത്തോടെ സിയാലടക്കമുള്ള റോഹിങ്ക്യകൾ സൂചിയെ വീട്ടുതടങ്കലിൽ നിന്നും വിടണമെന്നാവശ്യപ്പെട്ട് വെടിയുണ്ടകളെ ഭയക്കാതെ സമരം ചെയ്തു…         

റോഹിങ്ക്യൻ മക്കളെല്ലാം  ഓടകൾക്കുള്ളിൽ അഭയം തേടിയിരിക്കുന്നു. ഷഹാബക്കും സിയാലിനും ചെറിയൊരാശ്വാസം! എന്നും കാണാമല്ലോ…. സിയാലിന്റെ മനോധൈര്യം അണയാതെ സൂക്ഷിച്ചത് അവളാണ്! ദൈവത്തിന്റെ കോടതിയിൽ അനീതിക്ക് ശിക്ഷയുണ്ടെന്നവൾ അവനെ ഓർമ്മിപ്പിച്ച് കൊണ്ടേയിരുന്നു.. കണ്ണുനീർ മറച്ച് കൊണ്ട് പിഞ്ചു ബാല്യങ്ങളെ തനിക്കറിയാവുന്ന പാo ങ്ങൾ പറഞ്ഞ് കൊടുത്തുകൊണ്ട് ശുഭാപ്തി വിശ്വാസമുള്ളവരാക്കാൻ അവൾ ശ്രമിച്ച് കൊണ്ടേയിരുന്നു. വിപ്ലവങ്ങളുടെ സ്വരങ്ങൾക്കൊടുവിൽ സൂചി വീണ്ടും അധികാരത്തിലേക്ക്… ആഘോഷമായിരുന്നു അന്ന് ഓടക്കുള്ളിൽ!വിശപ്പിനെ മറന്ന്… എല്ലാം മറന്നുള്ള ആനന്ദം… സൂര്യോദയത്തിലും ഓക്ക് മരങ്ങളിൽ തട്ടിത്തെറിക്കുന്ന കുഞ്ഞു കിരണങ്ങളിലും വീണ്ടും അവർ സൗന്ദര്യം കണ്ടു തുടങ്ങി”. .അന്നാദ്യമായി ഷഹാബയുടെ വിടർന്ന കണ്ണുകൾ നോക്കി ഒട്ടിയ കവിളുകളിൽ  സിയാൽ ഉമ്മ വച്ചു.,, നാണത്താൽ ചുവന്ന അവളെ നെഞ്ചോടൊതുക്കി അവൻ പറഞ്ഞു ” എല്ലാം ശരിയാകും ഷഹാബാ .. എല്ലാം ” …….
വിധിയുടെ ക്രൂരത പക്ഷേ അവസാനിച്ചിട്ടില്ലായിരുന്നു.. അധികാരസ്ഥാനത്തിരുന്നെങ്കിലും ജൂത പ്പട്ടാളത്തിന്റെ തീരുമാനങ്ങൾക്കൊപ്പം ആടുന്ന വെറും പാവയായി മാറിയിരുന്നൂ സൂചി! അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും റോഹിങ്ക്യകൾക്ക് വേണ്ടി ഒരു വാക്ക് പോലും അവർ ഉരിയാടിയില്ല..!

ജൂതന്മാർ തങ്ങളുടെ പട്ടാള മുറകൾ വീണ്ടും ക്രൂരമാക്കിക്കൊണ്ടേയിരുന്നു… റോഹിങ്ക്യകളെ ജീവനോടെ തീയിലേക്കെറിയൽ അവർക്ക് ആഹ്ലാദമായിരുന്നു… കുരിശിൽ തറച്ച പിഞ്ചുമക്കളുടെ മൃദദേഹങ്ങൾ കഴുകൻ ആർത്തിയോടെ ഭക്ഷിക്കുന്നത് കണ്ട് ചങ്ക് പൊട്ടി മരിച്ച എത്രയോ അമ്മമാരുണ്ട്…. ഒടുക്കം ആ വിധിയും വന്നെത്തി! ജീവൻ വേണമെങ്കിൽ മാനം വേണമെങ്കിൽ രാജ്യം വിട്ട് പോവുക!

അതെ !പ്രണയിച്ച് കൊതിതീരാത്ത തങ്ങളുടെ മണ്ണിനെ ! ആദ്യമായി പിച്ചവെച്ച, തങ്ങളുടെ നിശ്വാസങ്ങളേറ്റുവാങ്ങിയ ഈ മ്യാന്മറിനെ വിട്ട് പോവുക! പിറന്ന നാട്ടിൽ അഭയാർത്ഥികളാവേണ്ടി വന്ന ഹതഭാഗ്യർ…..

ഷഹാബയുടെ കൈകൾ പിടിച്ച് ആ പഴയ കപ്പലിലേക്ക് കയറുമ്പോഴും പ്രതീക്ഷയായിരുന്നു അവൾക്ക്….. “ഈ രാജ്യം നമുക്ക് വേണ്ട സിയാൽ … നമുക്ക് മറ്റേതെങ്കിലും രാജ്യത്ത് പോയി കഴിയാം…. ജാതിയും വംശവെറിയുമില്ലാത്ത മറ്റേതെങ്കിലും ലോകത്ത് ” അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു… വിധിക്ക് പക്ഷേ മനുഷ്യത്വത്തിന്റെ ഒരു ചാല പോലും തൊട്ട് തീണ്ടിയിരുന്നില്ല … ഒരു രാജ്യങ്ങളും അവരെ സ്വീകരിക്കാൻ തയ്യാറായില്ല… ചില രാജ്യങ്ങൾ നടുക്കടലിൽ നങ്കൂരമിട്ട അവർക്ക് ഹെലിക്കോപ്റ്ററിൽ ഭക്ഷണമെത്തിച്ച് കൊടുത്തു… അതും പതിയെ നിലക്കുകയായിരുന്നു…. പട്ടിണി മരണങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു..ഒപ്പം കപ്പലിന്റെ ആയുസ്സും ഏതാണ്ട് തീരാറായിരിക്കുന്നു….
…………………………………………
” സിയാൽ … എനിക്കെന്തോ ഭയം പോലെ “
ഷഹാബയുടെ വാക്കുകൾ അവനെ ചിന്തയിൽ നിന്നും ഉണർത്തി….
” എന്തേ ഷഹാബാ “…
” ഒന്നെന്നെ കെട്ടിപ്പിടിക്കാമോ സിയാൽ “
അവളെ വരിഞ്ഞ് മുറുകി കെട്ടിപ്പിടിച്ച് എത്ര നേരം കിടന്നു എന്നറിയില്ല…. കൈകളിൽ നിന്നും നെഞ്ചിലേക്ക് അരിച്ചു കയറിയ തണുപ്പിൽ അവൻ പതിയെ ഉണർന്നു.,,
“ഷഹാബാ “……… ഇല്ല… ഉത്തരമില്ല….  . നിർവികാരനായി അവ നിരുന്നു.,, ഇല്ല.. ഇല്ല ഷഹാബാ നിന്റെ ശരീരം കടലിലേക്കെറിയില്ല ഞാൻ.,,,,,!

അവന്റെ കൈകൾ ഒന്നുകൂടെ അവളെ ഇറുകെപ്പുണർന്നു. അവളിൽ മുഖം ചേർത്ത് അവൻ കിടന്നു !
മൂന്നാം നാൾ കപ്പലിൽ വമിച്ച ദുർഗന്ധം എല്ലാവർക്കും സഹിക്കാവുന്ന തിലധികമായിരുന്നു…. അവസാനം ദുർഗന്ധത്തിന്റെ ഉറവിടംകണ്ടത്തി ! പരസ്പരം പുണർന്നിരിക്കുന്ന തണുത്ത് മരവിച്ച രണ്ട് ശരീരങ്ങൾ!
കടലിനടിയിലേക്ക് താഴ്ന്ന്….. പവിഴപ്പുറ്റുകൾക്കിടയിലൂടെ…. അവരങ്ങനെ ഒഴുകി.. ഒഴുകി….
ഷഹാബയുടെ സ്വപ്നം പോലെ സിയാലിന്റെ വിശ്വാസം പോലെ വർണ്ണവെറിയില്ലാത്ത.,,,സുരക്ഷിതമായ ലോകത്തേക്ക്……..!

edited_1489386969955

LEAVE A REPLY

Please enter your comment!
Please enter your name here