ഇടവേളക്ക്​ ശേഷം യുവതാരം സണ്ണി വെയ്​ൻ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘അനുഗ്രഹീതൻ ആൻറണി’യുടെ ട്രെയിലർ മെഗാ സ്റ്റാർ മമ്മൂട്ടി ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ പുറത്തുവിട്ടു. 96 എന്ന തമിഴ്​ ചിത്രത്തിലൂടെ പ്രശസ്​തയായ ഗൗരി കിഷനാണ്​ ചിത്രത്തിലെ നായിക. നവാഗതനായ പ്രിൻസ്​ ജോയ്​ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ ലക്ഷ്യ എൻറർടെയിൻമെൻസി​െൻറ ബാനറിൽ എം ഷിജിത്താണ്​.

അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. ജിഷ്ണു സ് രമേശി​േൻറയും അശ്വിൻ പ്രകാശി​േൻറയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാലാണ്​. സെൽവ കുമാറാണ്​ ചായാഗ്രഹകൻ. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യമുള്ള കഥയാണ്​ അനുഗ്രഹീതൻ ആൻറണിയുടേത്​. ചിത്രം ഉടൻ തന്നെ റിലീസ്​ ചെയ്യാനുള്ള ഒരുക്കത്തിലാണ്​ അണിയറപ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here