പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ജന ഗണ മന’യുടെ പ്രമോ പുറത്തുവിട്ടു. ഡിജോ ജോസഫ് ആന്റണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സുരാജ് എത്തുന്നത്. കുറ്റവാളിയായിട്ടാണ് പ്രമോയിൽ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്.സുരാജും, പൃഥ്വിരാജും തമ്മിലുള്ള സംഭാഷണമാണ് പ്രമോയിലുള്ളത്. തെളിവുകളെല്ലാം നിനക്ക് എതിരാണ്, കുറ്റം രാജ്യ ദ്രോഹമാണെന്നും, സത്യം ഒന്നേയുള്ളൂ അതേ ജയിക്കൂവെന്ന് സുരാജ് പറയുന്നു.ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത് എന്ന് പറഞ്ഞുകൊണ്ടുള്ള പൃഥ്വിരാജിന്റെ ചിരിയാണ് പ്രമോയുടെ പ്രധാന ആകർഷണം.

LEAVE A REPLY

Please enter your comment!
Please enter your name here