ജിമ്മില്‍ ഒരുമിച്ച് എത്തിയിരിക്കുകയാണ് നടന് പൃഥ്വിരാജും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് പങ്കുവെച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്. ‘സയീദ് മസൂദും ജതിന് രാംദാസും ജിമ്മില്‍ ഒരുമിച്ചെത്തിയപ്പോള്‍’ എന്നാണ് പൃഥ്വി കുറിച്ചത്. ലൂസിഫറിലെ രണ്ട് കഥാപാത്രങ്ങളുടെ പേരുകളാണ് പൃഥ്വി കടമായി എടുത്തത്.
ടൊവിനോ പങ്കുവെച്ച കുറിപ്പും വ്യത്യസ്തമായിരുന്നു. ‘ഇംഗ്ലീഷില്‍ ഒരു അടിക്കുറിപ്പ് ആലോചിച്ചതാ, പിന്നീട് വേണ്ടാന്നു വെച്ചു’, പൃഥ്വിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ കുറിച്ചു.