പട്ന: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ ബന്ധു അടക്കം രണ്ടുപേർക്ക് വെടിയേറ്റു. രാജ്കുമാർ സിം‌ഗും സഹായി അലി ഹസനുമാണ് വെടിയേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ബിഹാറിലെ സഹർസ ജില്ലയിൽ വച്ചാണ് ആക്രമണമുണ്ടായത്.മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രതികളെ സംബന്ധിച്ച സൂചനകൾ ലഭ്യമായെന്നും ഉടൻ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റ രണ്ട് പേരെയും വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. അലി ഹസന്റെ അവസ്ഥ ഗുരുതരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here