കോവിഡ് നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ ദിവസങ്ങളോളം വീട്ടില്‍ തന്നെയിരുന്ന് മമ്മൂട്ടി മാതൃക കാണിച്ചിരുന്നു. പിന്നീട് പുറത്തിറങ്ങിയപപ്പോഴും മാസ്‌ക് ധരിച്ച് , കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് ആണ് മമ്മൂട്ടിയുടെ യാത്ര. ഇന്നലെ താരസംഘടനയായ അമ്മയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെ പ്രസംഗിക്കാന്‍ എത്തിയ മമ്മൂട്ടിയോട് സിദ്ദിഖ് നടത്തിയ അഭ്യര്‍ത്ഥനയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.

മൈക്കിന് മുന്നില്‍ മാസ്‌ക് ധരിച്ചെത്തിയ മമ്മൂട്ടിയുടെ സമീപമെത്തി സിദ്ദിഖ് പറഞ്ഞു. ‘മാസ്‌ക് മാറ്റാമോ മുഖമൊന്ന് ഇവര്‍ കണ്ടോട്ടെ..’ ചിരിയോടെ മമ്മൂട്ടി മാസ്‌ക് മാറ്റി സംസാരം തുടങ്ങി. എനിക്ക് രോഗം ഉണ്ടെങ്കില്‍ മറ്റാര്‍ക്കും അത് പകരാതിരിക്കാനാണ് മാസ്‌ക് വച്ചതെന്നായിരുന്ന തമാശ രൂപേണ മമ്മൂട്ടി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here