ബോളിവുഡ് സംവിധായകരില്‍ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. താരത്തിന്റെ പുസ്തകമായ അണ്‍ഫിനിഷ്ഡിലാണ് ബോളിവുഡിലെ പുരുഷാധിപത്യത്തെകുറിച്ചും ഫേവറിസത്തെ കുറിച്ചും നടി തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു.

ഒരു സിനിമയിലെ ഗാന ചിത്രീകരണത്തിനിടെ വെസ്ത്രങ്ങള്‍ ഊരിമാറ്റുന്ന ഒരു രംഗമുണ്ട്. നീണ്ട ഗാനം ആയതിനാല്‍ അധിക ലെയറുകള്‍ ധരിച്ചോട്ടെ എന്ന് സംവിധായകനോട് ചോദിച്ചു. സംവിധായകന്‍ അപ്പോള്‍ സ്‌റ്റൈലിസ്റ്റിനോട് സംസാരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ സ്‌റ്റൈലിസ്റ്റിനെ വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കി. അതിന് ശേഷം ഫോണ്‍ തന്റെ സമീപത്ത് നിന്നിരുന്ന സംവിധായകന് കൈമാറി. സ്‌റ്റൈലിസ്റ്റിനോട് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു ‘എന്തു തന്നെ സംഭവിച്ചാലും അടിവസ്ത്രം കാണണം, അല്ലെങ്കില്‍ ആളുകള്‍ എന്തിനാണ് സിനിമ കാണാന്‍ വരുന്നത്’. ഇത് തന്നെ അസ്വസ്ഥയാക്കിയെന്നും അടുത്ത ദിവസം തന്നെ പ്രൊജക്റ്റ് വേണ്ടെന്നു വച്ചുവെന്നുമാണ് പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ സിനിമ ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം സംവിധായകനെ ദേഷ്യപ്പെടുത്തി. തുടര്‍ന്ന് തന്റെ മറ്റൊരു സിനിമയുടെ സെറ്റിലെത്തി അയാള്‍ ദേഷ്യപ്പെട്ടു. നടന്‍ സല്‍മാന്‍ ഖാനാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. മിസ് വേള്‍ഡ് പട്ടം നേടിയതിന് പിന്നാലെ ആദ്യമായി കണ്ട സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ട്. ശരീരഭാഗങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ നടിയാകാന്‍ പറ്റുകയൊള്ളൂ എന്നാണ് പറഞ്ഞത്. ലോസ് ആഞ്ചല്‍ല്‍സിലെ വലിയ ഡോക്ടറിനെ അറിയാമെന്നും അയാള്‍ പറഞ്ഞുവെന്നും നടി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here