സുരേഷ് ഗോപിയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങള്‍ ജോഷി സമ്മാനിച്ചവയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ഇപ്പോഴിതാ നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ്. പുതിയ സിനിമയുടെ പ്രഖ്യാപനം നാളെ രാവിലെ 11.05-ന് നടക്കും. സുരേഷ് ഗോപിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2014-ല്‍ പുറത്തിറങ്ങിയ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്.

സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രമാണ് നാളെ അനൗണ്‍സ് ചെയ്യുക. ചിത്രത്തില്‍ ആര്‍.ജെ.ഷാന്‍, ജേക്ക്‌സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി, ഡേവിഡ് കാച്ചിപ്പള്ളി എന്നിവരും അണിയറയിലുണ്ട്. പൊറിഞ്ഞു മറിയം ജോസിന്‍രെ ക്യാമറ ചലിപ്പിച്ചതും അജയ് ഡേവിഡ് കാച്ചപ്പിള്ളിയായിരുന്നു.

വിവാദങ്ങളില്‍പ്പെട്ട് ഇതിനോടകംതന്നെ ശ്രദ്ധേയമായ ഒറ്റക്കൊമ്പന്‍, കാവല്‍ തുടങ്ങിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി വരാനിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here