ജിയോ ബേബി സംവിധാനം ചെയ്ത, മലയാളത്തിൽ ഏറെ നിരൂപക പ്രശംസ നേടിയ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴിൽ ചിത്രീകരണം ആരംഭിച്ചു. ജയം കൊണ്ടാൻ, കണ്ടേൻ കാതലൈ, സേട്ടൈ , ബിസ്‌കോത്, ഇവൻ തന്തിരൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ മണിരത്നത്തിന്റെ ശിഷ്യൻ ആർ.കണ്ണനാണ് ഐശ്വര്യാ രാജേഷിനെ നായികയാക്കി ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് കിച്ചൻ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങ് ചെന്നൈയിൽ നടന്നു. കണ്ണൻ സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമയാണിത്. ഇതര കഥാപാത്രങ്ങളുടെ താര നിർണയം കഴിഞ്ഞാൽ ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ വെളിപ്പെടുത്തി. മസാല പിക്സിന്റെ ബാനറിൽ എം.കെ.ആർ.പി പ്രൊഡക്ഷൻസുമായി സഹകരിച്ച് സംവിധായകൻ കണ്ണൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ബാലസുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

LEAVE A REPLY

Please enter your comment!
Please enter your name here