ചെന്നൈ : കേന്ദ്രത്തിന്റെ ഓക്സിജന്‍ വിതരണ നയത്തെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ജനങ്ങളുടെ ജീവനല്ല തെരഞ്ഞെടുപ്പ് വിജയമാണ് ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഓക്സിജന്‍ വിതരണത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

‘ബി.ജെ.പി സര്‍ക്കാരിന് ജനങ്ങളുടെ ജീവനല്ല പ്രധാനം. തെരഞ്ഞെടുപ്പില്‍ എങ്ങനെ വിജയിക്കാമെന്നാണ് അവരുടെ ലക്ഷ്യം. യാതൊരു പ്രതീക്ഷയും നല്‍കാത്ത ഈ സര്‍ക്കാര്‍ നാണക്കേട് മാത്രമാണ്’ പ്രകാശ് രാജ് ട്വിറ്ററിലെഴുതി.

ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടുമ്പോഴും വിദേശ രാജ്യങ്ങളിലേക്ക് 9294 മെട്രിക് ടണ്‍ ഓക്സിജന്‍ കേന്ദ്രം കയറ്റുമതി ചെയ്തെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ കേന്ദ്രത്തിന്റെ വാക്‌സിന്‍, ഓക്‌സിജന്‍ വിതരണ നയത്തെ ചോദ്യം ചെയ്തുകൊണ്ട് ദല്‍ഹി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ആവശ്യമുള്ള ഇടങ്ങളിലേക്ക് മരുന്ന് എത്തിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

കോവിഡുമായ ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സംസാരിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് വിപിന്‍ സംഘി, രേഖ പല്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി, അത് വ്യവസായ കേന്ദ്രങ്ങളില്‍നിന്നും ലഭ്യമാക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here