ചെന്നൈ : അജിത് നായകനായി ഒരുങ്ങുന്ന “വലിമയ് ” എന്ന തമിഴ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.’ നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ  എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഐശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ” വലിമയ് “. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ “വലിമയ് “ബോണി കപൂറാണ്  നിര്‍മിക്കുന്നത്. 

സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു  ഷൂട്ടിംഗ്. വാർത്ത പ്രചരണം-എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here