ഫഹദ് ഫാസിലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ടെലിഗ്രാമിൽ. ചിത്രത്തിന്റെ വ്യാജ പകർപ്പ് ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു. ആമസോണിൽ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചിത്രം ചോർന്നത്.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിച്ചത്.

ചിത്രത്തിൽ സുലൈമാൻ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഇരുപത് വയസ് മുതൽ 55 വയസുവരെയുള്ള സുലൈമാന്റെയും, അയാളുടെ തുറയുടെയും ജീവിതത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിനായി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് ആരാധകരെ ഞെട്ടിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here