തിരുവനന്തപുരം : കേരളത്തിൽ സിനിമാ ഷൂട്ടിംഗിനുള്ള നിയന്ത്രണത്തിൽ ഇളവ് നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 50 പേർക്കാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ഷൂട്ടിംഗ് നടത്തേണ്ടത്. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കുമാത്രമായിരിക്കും ഷൂട്ടിംഗ് ലൊക്കേഷനിൽ അനുമതി. നേരത്തെ സീരിയിൽ ഷൂട്ടിംഗിന് നിബന്ധനകളോടെ അനുമതി നൽകിയിരുന്നു.


എ, ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ ബ്യൂട്ടീപാർലറുകൾ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ ഹെയർ കണ്ടീഷനിംഗിന് മാത്രമേ അനുമതിയുണ്ടാവൂ.
ആരാധനാലയങ്ങളിൽ വിശേഷ ദിവസങ്ങളിൽ നിയന്ത്രണങ്ങളോടെ അനുമതി നൽകും. ഒരേ സമയത്ത് 40 പേർക്കായിരിക്കും അനുമതി. നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ആരാധനാലയങ്ങളുമായയി ബന്ധപ്പെട്ടവർ ഉറപ്പു നൽകേണ്ടതുണ്ട്. ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്നിടത്ത് തിങ്കളാഴ്ച കടകൾക്ക് തുറക്കാൻ അനുമതിയുണ്ടാവും.


കർക്കിടപൂജകൾക്ക് ശബരിമലയിൽ പ്രതിദിനം 10,000 പേർക്കാണ് അനുമതിയുണ്ടാവുക.
നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ മൂന്നാം തരംഗം ഒഴിവാക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here