മമ്മൂട്ടി കെ. മധു എസ്.എൻ. സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സി.ബി.ഐ 5 ൽ കനിഹയും.

”ലെജൻഡറി തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയും കെ. മധുവിനും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. സി.ബി.ഐ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കൽകൂടി അഭിനയിക്കാൻ കാത്തിരിക്കുന്നു.” സംവിധായകൻ കെ. മധുവിനൊപ്പമുള്ള ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചാണ് ഇൗ സന്തോഷവാർത്ത കനിഹ അറിയിച്ചത്. മമ്മൂട്ടിയോടൊപ്പം കനിഹ അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണ് സി.ബി.ഐ 5. പഴശിരാജ, ദ്രോണ, കോബ്ര, ബാവൂട്ടിയുടെ നാമത്തിൽ അബ്രഹാമിന്റെ സന്തതികൾ, മാമാങ്കം എന്നിവയാണ് മമ്മൂട്ടിയോടൊപ്പം കനിഹ അഭിനയിച്ച ചിത്രങ്ങൾ.അതേസമയം

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് അവസാനം റിലീസ് ചെയ്ത കനിഹയുടെ ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം പാപ്പനിലും സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here