പി.ആർ.സുമേരൻ

കൊച്ചി: ‘വെള്ളരിക്കാപ്പട്ടണം’ സിനിമയുടെ ടൈറ്റിൽ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുകയും ചെയ്തുവെന്ന് ആരോപിച്ച് ചിത്രത്തിൻറെ സംവിധായകൻ മനീഷ് കുറുപ്പ് മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, സംവിധായകൻ മഹേഷ് വെട്ടിയാർ, നിർമ്മാതാവ് എൽദോ പുഴുക്കലിൽ ഏലിയാസ് എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ചു.. സെൻസർ ലഭിച്ച തന്റെ സിനിമയുടെ ടൈറ്റിൽ ഉപയോഗിച്ചതുമൂലം വില്പനയും റിലീസിങ്ങും നടക്കാതെയാവുകയും സാമ്പത്തിക നഷ്ട്ടം സംഭവിക്കുകയും ചെയ്തതുകൊണ്ട് ടൈറ്റിൽ മൂന്ന് ദിവസത്തിനകം മാറ്റണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകുകയും വേണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ.എൻ പ്രശാന്ത് മുഖേന വക്കീൽ നോട്ടീസ് അയച്ചു. 2018ലാണ് മനീഷ് കുറുപ്പ് വെള്ളരിക്കാപ്പട്ടണം ആരംഭിച്ചത്.   വെള്ളരിക്കാപ്പട്ടണം എന്ന പേരിൽ ഫിലിം ആൻറെ ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് സൗത്ത് ഇന്ത്യ, ചെന്നൈ എന്ന സംഘടനയിൽ രജിസ്റ്റർ ചെയ്തിരുന്നു.  സിനിമയുടെ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചിരിക്കേ മഞ്ജു വാര്യരെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെള്ളരിക്കാപ്പട്ടണം എന്ന പേരിൽ മറ്റൊരു സിനിമയുടെ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് മനീഷ് കുറുപ്പിൻറെ വെള്ളരിക്കാപ്പട്ടണത്തിനെതിരെ മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രത്തിൻറെ സംവിധായകനും നിർമ്മാതാവും മനീഷ് കുറുപ്പിനെ ഭീഷണിപ്പെടുത്തുകയും തൻറെ സിനിമയുടെ പ്രദർശനത്തിനെതിരെ തിരിയുകയായിരുന്നു. സെൻസർ തടയാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകൻ മനീഷ് കുറുപ്പ് നിയമനടപടിക്കൊരുങ്ങിയത്.

മംഗലശ്ശേരി മൂവീസിൻറെ ബാനറിൽ മോഹൻ കെ കുറുപ്പ് നിർമ്മിച്ച് നവാഗത സംവിധായകൻ മനീഷ് കുറുപ്പാണ് ‘വെള്ളിക്കാപ്പട്ടണം’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറേതായി പുറത്തുവിട്ട ഗാനങ്ങൾ യുട്യൂബിൽ കോടിക്കണക്കിനുപേർ കണ്ടിരുന്നു. ചിത്രത്തിലെ അഞ്ച് പാട്ടുകളിൽ രണ്ട് പാട്ടുകൾ പ്രശസ്തഗാനരചയിതാവ് കെ ജയകുമാർ ഐ എ എസും  മൂന്ന് പാട്ടുകൾ സംവിധായകൻ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്.
അഭിനേതാക്കൾ-ടോണി സിജിമോൻ, ജാൻവി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയൻ ചേർത്തല, എം ആർ ഗോപകുമാർ, കൊച്ചുപ്രേമൻ, ആൽബർട്ട് അലക്‌സ്, ടോം ജേക്കബ്, ജയകുമാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂർ, അക്ഷയ് വിഷ്ണു, മാസ്റ്റർ സൂരജ്, മാസ്റ്റർ അഭിനന്ദ്, മാസ്റ്റർ അഭിനവ്.ക്യാമറ-ധനപാൽ, സംഗീതം-ശ്രീജിത്ത് ഇടവന,ഗാനരചന-കെ ജയകുമാർ,മനീഷ് കുറുപ്പ്,  സംവിധാനസഹായികൾ-വിജിത്ത് വേണുഗോപാൽ, അഖിൽ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്-ഇർഫാൻ ഇമാം, സതീഷ് മേക്കോവർ, സ്റ്റിൽസ്- അനീഷ് വീഡിയോക്കാരൻ, കളറിസ്റ്റ് – മഹാദേവൻ, സി ജി-വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റിൽ ഡിസൈൻ-സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോർട്ട്-ബാലു പരമേശ്വർ, പി ആർ ഒ – പി ആർ സുമേരൻ, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, സെക്കൻറ് യൂണിറ്റ് ക്യാമറ- വരുൺ ശ്രീപ്രസാദ്, മണിലാൽ, സൗണ്ട് ഡിസൈൻ-ഷൈൻ പി ജോൺ, ശബ്ദമിശ്രണം-ശങ്കർ എന്നിവരാണ് വെള്ളരിക്കാപ്പട്ടണത്തിൻറെ അണിയറപ്രവർത്തകർ. അടുത്ത മാസം റിലീസിങ്ങിന് ഒരുങ്ങവേയാണ് തടസ്സവുമായി മഞ്ജു വാര്യർ സിനിമാക്കാർ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here