കൊച്ചി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ്ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്നും, അന്വേഷണവുമായി സഹകരിക്കാനും കോടതി നിർദ്ദേശം നൽകി.
ഉഭയാകക്ഷി സമ്മത പ്രകാരം ആണോ ലൈംഗിക പീഡനം എന്നത് ഇപ്പോൾ പരിശോധിക്കേണ്ടതില്ല. അത് വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതി. വിദേശത്ത് നിന്ന് മുൻകൂർ ജാമ്യ ഹർജി നൽകുന്നതിൽ പ്രശ്‌നം ഇല്ല. വാദം നടക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായാൽ മതി. കേരളം വിട്ട് പോകരുത് എന്നും കോടതി നിർദ്ദേശം നൽകി.
Now we are available on both Android and Ios.