ബിനീഷ് കോടിയേരിയുടെ കേസില്‍ താന്‍ അഭിപ്രായം പറഞ്ഞിട്ടില്ല. താന്‍ പങ്കെടുക്കാത്ത യോഗത്തില്‍ തന്റേതെന്ന പേരിലാണ് വാര്‍ത്ത വന്നത്. ബിനീഷ് കോടിയേരിയുടെ കേസ് അല്ല വിജയ് ബാബുവിന്റേത്. ബിനീഷിന്റേത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസാണ്

കൊല്ലം: താര സംഘടനയായ ‘അമ്മ’യെ ‘ക്ലബ്’ എന്ന് വിളിച്ചതില്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ വിശദീകരണത്തില്‍ മറുപടിയുമായി കെ.ബി ഗണേഷ്‌കുമാര്‍. ‘അമ്മ’ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല. അമ്മ ‘ക്ലബ്’ എന്ന് ഇടവേള ബാബു പറഞ്ഞത് വിക്കിപീഡിയയിലും ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറിയിലും ക്ലബിന്റെ അര്‍ത്ഥം നോക്കിയാണ്. ക്ലബിന്റെ ഇംഗ്ലീഷ് അര്‍ത്ഥമല്ല ചോദിച്ചത്, അത് അറിയുകയും വേണ്ട. ക്ലബ് എന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നത് ആരെ രക്ഷിക്കാനാണ്. ഏത് സാഹചര്യത്തിലാണ് ‘അമ്മ’യെ ക്ലബ് എന്ന് വിശേഷിപ്പിച്ചതെന്നാണ് താന്‍ ചോദിച്ചത്.

ബിനീഷ് കോടിയേരിയുടെ കേസില്‍ താന്‍ അഭിപ്രായം പറഞ്ഞിട്ടില്ല. താന്‍ പങ്കെടുക്കാത്ത യോഗത്തില്‍ തന്റേതെന്ന പേരിലാണ് വാര്‍ത്ത വന്നത്. ബിനീഷ് കോടിയേരിയുടെ കേസ് അല്ല വിജയ് ബാബുവിന്റേത്. ബിനീഷിന്റേത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസാണ്.

ഇടവേള ബോബു നല്‍കിയ മറുപടിയില്‍ ജഗതിയുടെയും പ്രിയങ്കയുടെയും കാര്യം പറയുന്നത് കണ്ടു. ജഗതിയേയും പ്രിയങ്കയേയും കോടതി വെറുതെവിട്ടുതാണ്. പ്രിയങ്കയുടെത് സാമ്പത്തിക ഇടപാട് കേസാണ്. ജഗതി ശ്രീകുമാറിന്റെയും പ്രിയങ്കയുടെയും കേസിന്റെ കാലത്തെ സാഹചര്യമല്ല ഇന്ന് അമ്മയുടേത്. പൊതുസമൂഹം ഉറ്റുനോക്കുന്നുണ്ട്.

വിജയ് ബാബു രാജിവയ്ക്കണമെന്നും അതല്ലെങ്കില്‍ അമ്മ പ്രസിഡന്റ് രാജി ആവശ്യപ്പെടണമെന്നു മാത്രമാണ് താന്‍ ആവശ്യപ്പെട്ടത്.

അമ്മയില്‍ ഉള്ള വ്യക്തികള്‍ ആനുകൂല്യങ്ങളും പണവും കൈപ്പറ്റിയിട്ടാണ് ബാബുവിനെ അനുകൂലിക്കുന്നതെന്നാണ് പരാതിക്കാരി പറഞ്ഞത്. ആരോപണ വിധേയന് ഏഴ് ക്ലബില്‍ അംഗത്വമുണ്ടെന്നാ് ഇടവേള ബാബു പറയുന്നത്.

മറ്റൊരു അതിജീവിതയുടെ പരാതിയില്‍ എടുത്ത നടപടി ഇവിടെയും വേണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടത്. ദിലീപിന്റെ കാര്യത്തില്‍ എടുത്ത നടപടി ഇവിടെയും വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടതും ഗണേഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here