ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമല്‍ഹാസൻ നായകനായെത്തിയ ‘വിക്രം’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ ജൂലൈ എട്ട് മുതൽ കാണാം. ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു. ഒടിടി റിലീസിനായി പ്രത്യേക ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here