മലയാള സിനിമയിൽ അതിശക്തനായിരുന്നു സംവിധായകൻ വിനയിൻ. ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിൻ തെരഞ്ഞെടുപ്പിൽ ഫെഫ്ക്കയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾ കൂട്ടത്തോടെ തോറ്റതും, വിനയൻ പക്ഷം വൻഭൂരിപത്തിൽ വിജയിച്ചിരുന്നു. വിനയന്റെ അടുത്ത വ്യക്തിയായ ബാദുഷ നയിക്കുന്ന പാനലാണ്  പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. വിനയൻ സംവിധാനം നിർവ്വഹിച്ച പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രധാന പ്രൊജക്റ്റ് ഡിസൈനറാണ് ബാദുഷ. ഫെഫ്ക്ക ജന.സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം മൽസരിച്ച സെവൻ ആർട്‌സ് മോഹൻ, അരോമ മോഹൻ, സിദ്ധുപനയ്ക്കൽ ടീമാണ് ദയനീയമായി തോറ്റത്.
വിമത പക്ഷത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ബാദുഷ, ഷിബു സുശീലൻ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഫെഫ്ക്കയിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളിൽ ഏറ്റവും പ്രധാനപ്പെട്ട സംഘടന കൈവിട്ടിരിക്കയാണ്. യൂണിയന്റെ അധികാരങ്ങളുമായി ബന്ധപ്പെട്ട തർക്കം കോടതിയുടെ പരിഗണനയിൽ ഇരിക്കവേയാണ് ഫെഫ്ക്ക നേതൃത്വത്തിന് തിരിച്ചടിയുണ്ടായിരിക്കുന്നത്.

മാക്ട ഫെഡറേഷൻ എന്ന സംഘടന സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരുടെ കരുത്തുറ്റ സംഘടനയായി വളർത്തിയെടുക്കുന്നതിൽ വിനയൻ വഹിച്ച പങ്ക് ആരെയും അത്ഭുതപ്പെടുത്തും. എന്നാൽ സിനിമാ നിർമ്മാതാക്കളുമായി ഉണ്ടായചില അസ്വാരസ്യങ്ങളുടെ പേരിൽ വിനയനെതിരെ നീക്കങ്ങൾ ശക്തമായി. ഒരു വിഭാഗം  സിനിമാ പ്രവർത്തകർ വിനയെനെതിരെ കലാപമുയർത്തി. ഈ നീക്കത്തിന് നടൻ ദലീപിനെപോലുള്ള നടന്മാരുടെ പരോക്ഷ പിന്തുണയും ലഭിച്ചതോടെ വിമത നീക്കം ശക്തമായി. അങ്ങിനെ മാക്ട ഫെഡറേഷൻ പിളർന്നു. 18 സിനിമാ സംഘടനകളുടെ ഐക്യ വേദിയായി ഫെഫ്ക എന്ന സംഘടന രൂപം കൊണ്ടു. അന്ന് തിരക്കഥാ കൃത്തായിരുന്ന ബി ഉണ്ണികൃഷ്ണൻ ജന.സെക്രട്ടറിയായും, സംവിധായകൻ സിബി മലയിൽ പ്രസിഡന്റായും രൂപം കൊണ്ട ഫെഫ്ക ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടു. പിന്നട് മലയാള സിനിമയിൽ കണ്ടത് വിലക്കിന്റെ കാലമായിരുന്നു. വിനയനുമായി സഹകരിക്കുന്ന നടന്മാർക്കും, ടെക്‌നീഷ്യൻമാർക്കും ഫെഫ്ക്ക വിലക്ക് ഏർപ്പെടുത്തി. വിനയന്റെ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ മലയാളത്തിന്റെ മഹാനടനായിരുന്ന തിലകനെ അടക്കം നിരവധി പേരെ വിലക്കി. അമ്മയിൽ നിന്നുപോലും തിലകനെ പുറത്താക്കി. അഭിനയിക്കാൻ ആരും വിളിക്കാതെ വന്നപ്പോൾ തിലകൻ നാടകത്തിൽ അഭിനയിക്കാൻ പോലും പോവേണ്ടിവന്നു.

വിനയന്റെ സിനിമയിൽ പ്രവർത്തിച്ച എല്ലാ ടെക്‌നീഷ്യൻമാരെയും വിലക്കി. ജോലി ചെയ്യാനുള്ള അവകാശം നിഷേധിച്ച നടപടിക്കെതിരെ വിനയൻ സുപ്രിംകോടതിവരെ പോയി അനുകൂലമായ വിധി സംബാധിച്ചു. വിനയനെ സിനിമയിൽ വിലക്കിയതിന് ഫെഫ്ക ജന.സെക്രട്ടറി ബി ഉണ്ണികൃഷ്ൻ, വിനയന് നഷ്ടപരിഹാരം നൽകണമെന്നും കടതി വിധിവന്നു.
നടൻ തിലകൻ ഡാം 999  എന്ന സോഹൻ റോയി ചിത്രത്തിൽ നിന്നും മാറ്റാൻ ഫെഫ്ക ഇടപടുകയും, തിലകനെ ആ ചിത്രത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇതെല്ലാം ഒരു യൂണിയന്റെ പേരിൽ വ്യക്തികളെ തകർക്കുന്നതിനായി ഉപയോഗിക്കുന്നു എന്ന ആരോപണം ഉയർന്നെങ്കിലും വിനയനൊപ്പം നിന്നവർ പലരും സിനിമയിൽ നിന്നും നിഷ്‌കാസിതരായി. കോടതി വിധിയോടെ വിനയന്റെ സിനിമകൾ തടയാൻ പറ്റാതായി. ഇതോടെ മാക്ടയിൽ വിനയൻ ഏകാധിപത്യ പ്രവണത കാണിച്ചുവെന്നാരോപിച്ചവരിൽ പലരും  ഫെഫ്ക ജന.സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ ഏകാധിപത്യത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയെന്നാണ് സിനിമാ രംഗത്തെ പുതിയ സംഭവവികാസം.

മലയാള സിനിമയിൽ നടൻ ദിലീപിന്റെ  അപ്രമാധിത്വം അവസാനിച്ചതും, വിനയൻ കൂടുതൽ ശക്തനായി മാറുന്നതും സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടയിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് വിവിധ യൂണിയൻ നേതാക്കളുടെ പ്രതികരണം. 
 

LEAVE A REPLY

Please enter your comment!
Please enter your name here