സീതരാമം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ബോളിവുഡില്‍ തിളങ്ങാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ചുപ്’ സെപ്റ്റംബര്‍ 23 ന് റിലീസ് പ്രഖ്യാപിച്ചു. റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ആര്‍ ബാല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ഒരു സൈക്കോ പാത്ത് മൂഡിലുള്ള ത്രില്ലെര്‍ ചിത്രമാകും ഇതെന്നാണ് മോഷന്‍ പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന. ദുല്‍ഖറിനെയും സണ്ണി ഡിയോളിനെയും പോസ്റ്ററില്‍ കാണാം. കസേരയില്‍ കെട്ടിയിട്ടിരിക്കുന്ന ഒരു യുവതിയും പോസ്റ്ററിലുണ്ട്. ദുല്‍ഖര്‍ ഒരു ഗാനം പാടുകയും ഒടുവില്‍ ചുപ് എന്ന് അലറുന്നതായും പോസ്റ്ററില്‍ കാണാം. രാകേഷ് ജുന്‍ജുന്‍വാല, അനില്‍ നായിഡു, ഡോ. ജയന്തിലാല്‍ ഗഡ (പെന്‍ സ്റ്റുഡിയോസ്), ഗൗരി ഷിന്‍ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here